പ്രവാസികളേ വെറുതെയൊന്ന് പങ്കെടുക്കൂ, കഷ്‌ടപ്പാടും ദുരിതവും അവസാനിക്കും, 200 കോടി സ്വന്തമാക്കാൻ അവസരം
അബുദാബി: പ്രവാസികൾ അടക്കമുള്ളവരുടെ ജീവിതം മാറ്റിമറിക്കാവുന്ന പുതിയ പദ്ധതി യുഎഇയിൽ നടപ്പിലായിരിക്കുകയാണ്. യുഎഇയുടെ ആദ്യത്തെ ഒരേയൊരു നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഡിസംബർ 14ന് ഇതിന്റെ ഉദ്ഘാടന നറുക്കെടുപ്പ് നടക്കും. 100 മില്യൺ ദിർഹമാണ് (200 കോടി രൂപയ്ക്ക് മുകളിൽ) ഗ്രാൻഡ് പ്രൈസ്. ജനറൽ കൊമേഴ്ഷ്യൽ ഗേമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ലൈസൻസ് നൽകിയ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി ഓപ്പറേറ്ററായ ദി ഗെയിം എൽഎൽസി ആണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്. യുഎഇയിലെ പതിനെട്ട് വയസിന്…