“റെക്കോർഡ് ദൂരവുമായി സ്പെഷ്യൽ ട്രെയിൻ; യാത്ര ഇന്ന് തിരുവനന്തപുരത്ത് നിന്ന്.”

തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്പെഷ്യൽ ട്രെയിൻ സർവീസ് ഓടിത്തുടങ്ങുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും അസമിലെ ന്യൂ തിൻസൂക്കിയയിലേക്കാണ് ഈ റെക്കോർഡ് യാത്ര. ദക്ഷിണ റെയിൽവേയുടെ അഭിമാനകരമായ ഈ നേട്ടം യാത്രക്കാർക്ക് വലിയ ഉപകാരപ്രദമാകും. ഏകദേശം 4,028 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന തിരുവനന്തപുരം – ന്യൂ ടിൻസൂക്കിയ സ്പെഷ്യൽ ട്രെയിൻ (നമ്പർ: 06015) ഇന്ന് വൈകുന്നേരം 4.45-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര തിരിക്കും. 83 മണിക്കൂറും 45 മിനിറ്റും കൊണ്ടാണ് ഈ…

Read More

ടാറ്റയുടെ വിപ്ലവം തുടങ്ങുന്നു! 6.49 ലക്ഷത്തിൻ്റെ ഇലക്‌ട്രിക് എസ്‌യുവി ഇനി നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ചു..!!

ബാറ്ററി വാടകയ്ക്ക്, വിലയിൽ വൻ ലാഭം! ടാറ്റ പഞ്ച് ഇവി നിരത്തുകളിലേക്ക്.ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വീണ്ടും വിപ്ലവം സൃഷ്ടിച്ച് ടാറ്റ മോട്ടോർസ്. പുത്തൻ ഫീച്ചറുകളും കൂടുതൽ റേഞ്ചുമായി എത്തിയ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോൾ വെറും 6.49 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. ടാറ്റയുടെ ‘ബാറ്ററി ആസ് എ സർവീസ്’ (BaaS) പദ്ധതിയിലൂടെയാണ് ഈ ഞെട്ടിക്കുന്ന വിലക്കുറവ് സാധ്യമായത്. ബാറ്ററി വാടകയ്ക്ക് നൽകുന്നതിലൂടെ വാഹനത്തിൻ്റെ പ്രാരംഭ വില വൻതോതിൽ കുറയ്ക്കാൻ ടാറ്റയ്ക്ക് കഴിഞ്ഞു. പെട്രോൾ കാറിന്റെ വിലയിൽ…

Read More

അടിമുടി ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍; BE6 ഫോര്‍മുല ഇ എഡിഷന്‍ അവതരിപ്പിച്ച് മഹീന്ദ്ര, വില 23.69 ലക്ഷം…

ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലെത്തി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ തരംഗമായി മാറിയ മഹീന്ദ്ര ബിഇ6 മോഡലിന്റെ ഫോര്‍മുല ഇ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എഫ്ഇ2, എഫ്ഇ3 എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് യഥാക്രമം 23.69 ലക്ഷം രൂപയും 24.49 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഈ വാഹനത്തിന്റെ ബുക്കിങ് ജനുവരി 14 മുതല്‍ സ്വീകരിച്ച് തുടങ്ങുമെന്നും വിതരണം ഫെബ്രുവരി 14-ന് തുടങ്ങുമെന്നും മഹീന്ദ്ര അറിയിച്ചു. റെഗുലര്‍ ബിഇ6 മോഡലിന്റെ പുറമെയുള്ള ഡിസൈനിലും അകത്തളത്തിലെ ഫീച്ചറുകളിലും…

Read More

പെട്രോൾ കാശ് ലാഭമാണ് പക്ഷേ മെയിൻ്റെനൻസോ; ഇവികളുടെ പീരിയോഡിക്കൽ സർവീസ് നോക്കിയാലോ

ICE എഞ്ചിൻ വാഹനങ്ങളേക്കാൾ ഇപ്പോൾ ലാഭകരമെന്ന് പറയുന്നത് ഇലക്ട്രിക് വാഹനങ്ങളാണല്ലോ. എന്നാൽ പെട്രോൾ,ഡീസൽ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വാഹനങ്ങളുടെ സർവീസിൻ്റെ ചിലവ് ഏതുവിധമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പല കണക്കുകളും സൂചിപ്പിക്കുന്നത് ഇലക്ട്രിക് വാഹനങ്ങൾ പരിപാലിക്കാൻ വളരെ എളുപ്പമാണ് എന്നതാണ്. ഇലക്ട്രിക് കാറുകള്‍ നഗരയാത്രകള്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിങ്ങള്‍ ഇടക്കിടക്ക് ദൂരയാത്രകള്‍ പോകുകയോ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവരോ ആണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു ഇവി വാങ്ങിയിടുന്നത് അത്ര ബുദ്ധിയല്ലെന്ന് വേണം പറയാന്‍. വീട്,…

Read More

‘തീറ്റിപ്പോറ്റാന്‍’ എതിരാളികളേക്കാള്‍ ഈസി, കിലോമീറ്ററിന് ചെലവ് 0.24 രൂപ മാത്രം! കൈലാക്ക് ഞെട്ടിക്കുകയാണെല്ലോ..

ഇന്ത്യയില്‍ അതിശക്തമായ മത്സരം നടക്കുന്ന ഒരു കാര്‍ സെഗ്‌മെന്റാണ് സബ് 4 മീറ്റര്‍ എസ്‌യുവികളുടേത്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO എന്നീ വമ്പന്‍മാര്‍ അണിനിരക്കുന്ന സെഗ്‌മെന്റിലേക്ക് അടുത്തിടെ ഒരു പോരാളിയെ ഇറക്കി വിട്ടിരിക്കുകയാണ് സ്‌കേഡ. ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡിന്റെ ഏറ്റവും ചെറുതും കുറഞ്ഞ വിലയുള്ളതുമായ കാറിന്റെ പേര് കൈലാക്ക് എന്നാണ്. മലയാളിയായ മുഹമ്മദ് സിയാദാണ് ഈ കാറിന് പേരിട്ടതെന്നത് നമുക്ക് അഭിമാനമാണ്. രണ്ട് ദിവസം മുമ്പാണ്…

Read More

നെക്സോൺ ഇവിയെ തൂക്കി, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ഇലക്‌ട്രിക് കാർ ദേ ഇതാണ് മക്കളേ

ഇലക്‌ട്രിക് വാഹന വിപണിയിലെ ടാറ്റയുടെ ആധിപത്യം തകർത്തെറിയുകയാണ് നമ്മുടെ എംജി മോട്ടോർസ്. കാറുകളുടെ ഭാവി വൈദ്യുത മോഡലുകളാണെന്ന് വീണ്ടും തെളിയിച്ച് ഇവികളിലൂടെ പണം വാരുകയാണ് മോറിസ് ഗരാജ്. ടിയാഗോ ഇവിക്ക് ബദലായി കോമെറ്റ് ഇവി പുറത്തിറക്കി വിജയം നേടിയ എംജി ഇപ്പോൾ വിൻഡ്‌സർ (MG Windsor EV) എന്ന തട്ടുപൊളിപ്പൻ മോഡലിലൂടെ ടാറ്റയുടെ പഞ്ച്, നെക്സോൺ ഇലക്ട്രിക് എസ്‌യുവികളുടെ കഞ്ഞികുടി കൂടി മുട്ടിച്ചിരിക്കുകയാണ്. വിമാനത്തിലേതു പോലെ യാത്രാസുഖം തരുന്ന വിൻഡ്‌സർ ഇലക്ട്രിക് സി‌യുവിയെ ഇന്ത്യക്കാർ ഇരുകൈയും നീട്ടി…

Read More

ദുബായിലെ പുതിയ വിസ നിയമങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് കുരുക്കാകുമോ?

ദുബായിലെ പുതിയ വിസ നിയമങ്ങള്‍ ഇന്ത്യക്കാരായ യാത്രക്കാരില്‍ ആശങ്കയുണ്ടാക്കുന്നു. കുടുംബവുമൊന്നിച്ച് ദുബായില്‍ താമസിക്കാന്‍ പദ്ധതിയിടുന്നവര്‍ക്കാണ് കൂടുതല്‍ ആശങ്കയ്ക്ക് ഉണ്ടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസ അപേക്ഷ പ്രക്രിയയില്‍ യാത്രക്കാര്‍ ഇപ്പോള്‍ അവരുടെ താമസസ്ഥലത്തെ വാടക കരാര്‍, എമിറേറ്റ്‌സ് ഐഡി, റെസിഡന്‍സ് വിസയുടെ പകര്‍പ്പ്, ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ എന്നിവയെല്ലാം നല്‍കണം. ഡിസംബര്‍ എട്ട് മുതല്‍ ജനുവരി 14 വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കാനിരിക്കെയാണ് ഈ മാറ്റങ്ങള്‍. ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ ഏറെ പ്രിയപ്പെട്ട പരിപാടിയാണിത്.എല്ലാ ഇന്ത്യന്‍ വിനോദസഞ്ചാരികളും ഹോട്ടല്‍…

Read More

കന്നഡ സംസാരിച്ചാൽ ഒരു നിരക്ക്, ഇല്ലെങ്കിൽ അധിക നിരക്ക്; വൈറലായി ബെംഗളൂരുവിലെ ഓട്ടോ വിവേചനം.!!

ബെംഗളൂരു: ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ളവർ പഠിക്കാനും ജോലിക്കുമായും മറ്റും ചേക്കേറുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ബെംഗളൂരു നഗരം.കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് നിരവധി സംവാദങ്ങളും പ്രശ്നങ്ങളും നഗരത്തിൽ പലപ്പോഴായി ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ, വ്യത്യസ്ത ഭാഷകളിൽ സംസാരിക്കുന്ന രണ്ട് യുവതികൾ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളോട് യാത്രാനിരക്ക് ചോദിക്കുന്ന വീഡിയോ ആണ് സമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഹിന്ദി സംസാരിക്കുന്ന യുവതിയിൽ നിന്ന് കന്നഡ സംസാരിക്കുന്നവരേക്കാൾ കൂടുതൽ നിരക്ക് ഈടാക്കുന്നത് ഈ വീഡിയോയിൽ വ്യക്തമാണ്.ഒരാൾ ഹിന്ദിയിലും ഒരാൾ കന്നഡയിലും…

Read More

ഒരു കാലത്ത് ലക്ഷ്വറിയുടെ അടയാളം… ഇന്ന് ഒരു വിലയും ഇല്ല!

1980-90 കാലഘട്ടങ്ങളിലെ ആളുകള്‍ക്ക് പ്രത്യേകിച്ച് യാത്രയൊക്കെ ചെയ്തിരുന്നവര്‍ക്ക് ഹോട്ടലുകളിലെ ബാത്ത്‌റൂമിലൊക്കെ വച്ചിരുന്ന ഫോണുകളെ കുറിച്ച് അറിയാന്‍ സാധിക്കും. അക്കാലങ്ങളിലെല്ലാം പഞ്ചനക്ഷത്ര ഹോട്ടലിലും മറ്റും താമസിക്കുന്നവര്‍ക്ക് മുറിയില്‍ ഫോണുളളത് വലിയ ആഢംബരത്തിന്റെ ഭാഗവുമായിരുന്നു. അതിനേക്കാള്‍ വലിയ ലക്ഷ്വറിയുടെ ഭാഗമായിരുന്നു ബാത്ത്റൂമില്‍ ഫോണ്‍ സ്ഥാപിച്ചിരുന്നത്. ബാത്ത് ടബ്ബുകള്‍ക്ക് മുകളിലുണ്ടായിരുന്ന ടെലിവിഷനും അതിനൊപ്പം ഉണ്ടായിരുന്ന ബാത്ത്‌റൂം ഫോണുകളും ആഢംബരത്തിന്റെ പര്യായമായിരുന്നു ഒരുകാലത്ത്. ബാത്ത്‌റൂമില്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒരിക്കലും നല്ല കാര്യമല്ലെങ്കിലും അക്കാലത്ത് അത് ജനപ്രിയമായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ വന്നതോടുകൂടി കളി…

Read More

ബോർഡിങ് പാസ് നല്‍കിയ യാത്രക്കാരനെ കൂട്ടാതെ എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നു

ബോർഡിങ് പാസ് നല്‍കിയ യാത്രക്കാരനെ കൂട്ടാതെ മസ്കത്തിൽനിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നു. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോട് കാണിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റത്തിന് ഇരയായത് കണ്ണൂര്‍‌ മുഴപ്പിലങ്ങാട് സ്വദേശിയാണ്. നവംബര്‍ 29ന് ഉച്ചക്ക് 12.30ന് കണ്ണൂരിലേക്കുള്ള വിമാനത്തിന് ടിക്കറ്റെടുത്തത് പ്രകാരം കൃത്യസമയത്തിന് മുമ്പുതന്നെ മത്രയില്‍നിന്ന് മസ്കത്ത് വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബോർഡിങ് പാസ് നല്‍കിയ ശേഷം നിശ്ചിത സമയത്തിലും അരമണിക്കൂര്‍‌ കഴിഞ്ഞേ വിമാനം പുറപ്പെടുകയുള്ളൂ എന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് പ്രാഥമിക കാര്യങ്ങള്‍ക്കും മറ്റുമായി ലോഞ്ചിനകത്ത് തന്നെയുള്ള പ്രാർഥനാ…

Read More