മോദിയുടെ നാട്ടിൽ വിസ്മയമൊരുക്കാൻ ലുലു ഗ്രൂപ്പ്! ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ഗുജറാത്തിൽ നിർമ്മിക്കാനുള്ള എം.എ. യൂസഫലിയുടെ ആവശ്യത്തിന് അംഗീകാരം ലഭിച്ചു.
യൂസഫലിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സ്ഥലവിൽപ്പനയുമായി മുന്നോട്ടുപോകാൻ അധികൃതർ തയ്യാറാവുകയായിരുന്നു. ലുലു ഗ്രൂപ്പ് ഗുജറാത്തിലെ അഹമ്മദാബാദിൽ വൻ ഭൂമിയിടപാട് നടത്തി. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ പരിധിയിൽ എസ്.പി. റിംഗ് റോഡിൽ ബാലാജി വില്ല ബംഗ്ലാവിനടുത്തുള്ള സ്ഥലമാണ് എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പ് 519 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. നഗരത്തിലെ ഏറ്റവും വിലയേറിയ ഈ ഭൂമിക്ക് ഒരു സ്ക്വയർ മീറ്ററിന് 78,500 രൂപ നിരക്കിലാണ് ലുലു ഗ്രൂപ്പ് തുക നൽകിയത്. 502 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ഈ…