25 കി.മീ. മൈലേജുള്ള പെട്രോൾ കാറുമായി ടൊയോട്ട; അകത്ത് വിശാലമായ സ്ഥലവും ഗംഭീര യാത്രാസുഖവും
ഇന്ത്യയിൽ മാരുതി സുസുക്കിയുടെ കാറുകൾ മറിച്ച് വിറ്റ് കാശുണ്ടാക്കുന്നവരെന്ന ചീത്തപ്പേരുള്ളവരാണ് ടൊയോട്ട. ഫാൻസിനിടയിലാണ് ഈയൊരു വിളിപ്പേരുള്ളതെങ്കിലും ജാപ്പനീസ് ബ്രാൻഡ് ഇതിനൊന്നും ചെവി കൊടുക്കാതെ മുമ്പോട്ട് പോവുകയാണ്. വികസനത്തിനും നിർമാണത്തിനും അധികം പണം ചെലവഴിക്കാതെ എങ്ങനെ പണമുണ്ടാക്കാമെന്ന് മറ്റ് കമ്പനികളെ കാണിച്ചുകൊടുക്കാനും റീബാഡ്‌ജിംഗിലൂടെ ടൊയോട്ടയ്ക്കായിട്ടുണ്ട്. ഡീസൽ എഞ്ചിനുകളോട് പതിയെ വിടപറഞ്ഞ് ഭാവിയിലേക്കുള്ള ചുവടുവെപ്പിന്റെ പാതയിലാണ് കമ്പനി. നിലവിൽ സ്ട്രോംഗ് ഹൈബ്രിഡ് കാറുകളായ ഹൈറൈഡർ, ഹൈക്രോസ് തുടങ്ങിയ മോഡലുകളാണ് ടൊയോട്ടയുടെ പ്രധാന ആയുധം. പ്രീമിയം സെഗ്മെന്റിലേക്ക് കടന്നാൽ ഇക്കൂട്ടത്തിൽ കാമ്രി…