
വെടി പൊട്ടില്ലെന്നായപ്പോള്‍ സ്വര്‍ണം ദേ, താഴെ! കേരളത്തില്‍ പവന് വന്‍ വിലത്താഴ്ച
ഇന്ന് ഒരു പവന്‍ ആഭരണത്തിന് വില ഇങ്ങനെ സ്വര്‍ണ വിലയിലെ കുറവ് വിവാഹ പര്‍ച്ചേസുകാര്‍ക്കും മറ്റും നേട്ടമാണ്. കുറഞ്ഞ വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഇന്ന് ഒരു പവന്റെ വില 56,640 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക പോര. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം ഹോള്‍മാര്‍ക്കിംഗ് ചാര്‍ജും നികുതികളും കൂടാതെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ 61,309 രൂപയുണ്ടെങ്കിലെ ആഭരണം വാങ്ങാനാകു. ആഭരണങ്ങള്‍ക്കനുസരിച്ച് പണിക്കൂലി വ്യത്യാസം വരും….