കൊച്ചി: മലയാളികള്‍ക്ക് ഷോപ്പിങ് അനുഭവങ്ങളുടെ വിസ്മയ ലോകം സമ്മാനിച്ചുകൊണ്ട് 2013 മാർച്ചിലാണ് കൊച്ചിയില്‍ ലുലു മാള്‍ തുറക്കുന്നത്. ഗള്‍ഫ് ലോകത്ത് വന്‍ ബിസിനസ് സാമ്രാജ്യം പടുതുയർത്തിയ ലുലുവിന്റെ ഇന്ത്യയിലെ ആദ്യ മാള്‍ കൂടിയായിരുന്നു കൊച്ചിയിലേത്. കേവലം ഷോപ്പിങ് കേന്ദ്രം എന്നതിന് അപ്പുറം എറണാകുളത്തന്റെ ഒരു വിനോദസഞ്ചാര കേന്ദ്രമായും ലുലു ഇടംപിടിച്ചിട്ടുണ്ട്. ഓരോ സീസണുകളിലും ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും ലുലു പ്രഖ്യാപിക്കാറുണ്ട്. ഇത്തരത്തില്‍ ഇപ്പോഴിതാ പുത്തന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ലുലു.
ലുലു ട്രാവൽ ഫെസ്റ്റിന്റെ ഭാഗമായി ലോകോത്തര ബ്രാൻഡുകൾക്ക് വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രകൾക്ക് ആവശ്യമായ ബാഗുകളും അക്സ്സറീസും മികച്ച ഓഫറുകളോടെ ഉപഭോക്താകളിലേക്ക് എത്തക്കുന്ന ലുലു ട്രാവൽ ഫെസ്റ്റിന് കൊച്ചി ലുലു മാളിൽ തുടക്കം കുറിച്ച് കഴിഞ്ഞു. ലോകോത്തര ബ്രാൻഡുകളുടെ ബാഗുകളും ട്രാവൽ അക്സസറീസും 70 ശതമാനം വരെ ഓഫറോടെയാണ് ലഭ്യമാക്കിയിരിക്കുന്നത്.
സിനിമാതാരങ്ങളായ ഷെറഫുദ്ധീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ ചേർന്ന് ലുലു ട്രാവൽ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, വിഐപി, സ്കൈബാഗ്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ ബാഗുകളും ട്രാവൽ അക്സസറീസുമാണ് ഫെസ്റ്റിലുള്ളത്. ട്രോളി ബാഗുകൾ, ഓഫീസ് ബാഗുകൾ, ബാക്ക്പാക്ക് ബാഗ്സ്, നെക്ക് പില്ലോ തുടങ്ങി നിരവധി പ്രൊഡക്ടുകളാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.
പ്രീമിയം ക്വാളിറ്റി ഉത്പന്നങ്ങളും വൈവിധ്യമാർന്ന കളർ കോമ്പിനേഷനുകളിലുമുള്ള ബാഗുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഡിസംബർ 1 വരെയാണ് ലുലു ട്രാവൽ ഫെസ്റ്റ്. ലുലു മാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. രാജീവ് , ലുലു ഫാഷൻ സ്റ്റോർ മാനേജർ വിജയ് ജെയിംസ്, സീനിയർ ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ തുടങ്ങിയവരും ചടങ്ങിൽ’ സംബന്ധിച്ചു.
അതേസമയം, കൊച്ചി ലുലു മാളിന്റെ നേതൃത്വത്തില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 8 വരെ ‘ലുലു ബ്യൂട്ടി ഫെസ്റ്റ്’ നടക്കും. 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവതീ – യുവാക്കള്‍ക്ക് ബ്യൂട്ടി ഫെസ്റ്റില്‍ പങ്കെടുക്കാം. ബ്യൂട്ടി ഫെസ്റ്റിനു തിരഞ്ഞെടുക്കുന്ന മത്സരാര്‍ത്ഥികളുടെ ലൈവ് ഗ്രൂമിങ് സെഷനും ലൈവ് മേക്കോവറും, സ്റ്റൈലിംഗും നടത്തും. ഇതില്‍ നിന്ന് അര്‍ഹരായവരെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും.
ലൈവ് ഗ്രൂമിങും മേക്കോവറും തല്‍സമയം കാണാനാകുന്ന തരത്തിലാണ് ബ്യൂട്ടി ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ബ്യൂട്ടിഫെസ്റ്റില് പങ്കെടുക്കാന്‍ താല്പര്യമുള്ളവർക്ക് കൊച്ചി ലുലു മാളിലെത്തി നേരിട്ടെത്തിയോ www.lulubeautyfest.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ പേര് രജിസ്റ്റർ ചെയ്യാം. 8848001379 എന്ന നമ്പറിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നവംബര്‍ 28 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി.
വമ്പന്‍ സമ്മാനങ്ങളാണ് ‘ലുലു ബ്യൂട്ടി ഫെസ്റ്റ്’ വിജയികളെ കാത്തിരിക്കുന്നത്. ലുലു നിവിയ ബ്യൂട്ടി ക്വീന്‍, ലുലു റോയല്‍ മിറാജ് മാന്‍ ഓഫ് ദി ഇയര്‍ എന്നീ കാറ്റഗറകളിലായുള്ള വിജയികള്‍ക്ക് നാല് ലലക്ഷം രൂപവീതമാണ് ക്യാഷ് പ്രൈസായി നല്‍കുക. ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടി അപര്‍ണ ദാസ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു.
Heard some buzz about leon89, so I figured I’d check it out. The site is fast and responsive, and they seem to have a good selection of esports. That’s my jam, so I’m gonna give it a go!
The graphics are stunning and the gameplay is top notch. I am having a blast on ph22jilicrown!
Best graphics I’ve seen in a long time. Everything feels very premium and the gameplay is just addictive. phjiliplay888 is simply the best in the game.
The customer service here is top notch. I had a small issue with my account and they fixed it in minutes. Great job by idpiala88 for keeping players happy.
Finally found a site that actually treats players right. Great variety of options and the customer support is top notch. Highly recommend idayam11
I really appreciate the customer support here. They answered my questions immediately. idsuksesjitu is definitely a professional site.