
യു.കെയും കാനഡയും വേണ്ട, ഇപ്പോള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടം ഈ യൂറോപ്യന്‍ രാജ്യം
കുറച്ചു മാസം മുമ്പ് വരെ മലയാളി വിദ്യാര്‍ത്ഥികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നായിരുന്നു കാനഡയും യു.കെയും. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. കാനഡയില്‍ പഠിക്കാന്‍ പോയ പലര്‍ക്കും നല്ല ജോലികള്‍ കിട്ടുന്നില്ല. ജീവിതചെലവുകള്‍ ഉയര്‍ന്നത് വിദ്യാര്‍ത്ഥികളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചുവെന്നതും അങ്ങോട്ട് പോകാനിരുന്ന പലരെയും പിന്തിരിപ്പിച്ചു. ഇപ്പോഴിതാ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതലായും ലക്ഷ്യംവയ്ക്കുന്ന രാജ്യങ്ങളിലൊന്നായി ജര്‍മനി മാറിയിരിക്കുന്നു. ജോലിസാധ്യത കൂടുതലാണെന്നതും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് പലരെയും ജര്‍മനിയിലേക്ക് ആകര്‍ഷിക്കുന്നത്. 2024ലെ ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍,…