എക്സ്ഷോറൂം വിലയിൽ വീഴരുതേ, 7.89 ലക്ഷത്തിന്റെ കൈലാക് മുറ്റത്തെത്തിക്കാൻ വേണ്ടത് 9.47 ലക്ഷം രൂപ
ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ വിപ്ലവമാവാനായി എത്തിയിരിക്കുകയാണ് സ്കോഡ കൈലാക് (Skoda Kylaq). മാരുതി സുസുക്കി ബ്രെസയും ടാറ്റ നെക്സോണും ഭരിച്ചിരുന്ന വിഭാഗത്തിലേക്ക് എത്തുമ്പോൾ വെന്നിക്കൊടി പാറിക്കാൻ ചെറിയ കളികളൊന്നും പോരെന്ന് സ്കോഡയ്ക്ക് നന്നായിട്ടറിയാം. അതിനാൽ തന്നെ വിലക്കുറവ് എന്ന തന്ത്രമാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇവിടെ പയറ്റിയിരിക്കുന്നത്. അതും നിർമാണ നിലവാരത്തിലും സേഫ്റ്റിയിലും യാതൊരുവിധ വിട്ടുവീഴ്ച്ചകളും ചെയ്യാതെയാണ് കൈലാക് പണികഴിപ്പിച്ചിരിക്കുന്നത്. 7.89 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ ഇതിനോടകം പലരും വീണിട്ടുമുണ്ട് കേട്ടോ….