കൊച്ചിക്കാർക്ക് കോളടിച്ചു; ഇതാ വരുന്നു ഓപ്പൺ ഡബിൽഡക്കർ ബസ്..!!

കൊച്ചി: നൈറ്റ് ലൈഫും കൊച്ചിയുടെ നിശാസൗന്ദര്യവും ആനവണ്ടിപ്പുറമേറി ആസ്വദിക്കാം. കൊച്ചിയിൽ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായുള്ള ഓപ്പൺ ഡബിൽഡക്കർ ബസ് എത്തി. ഒരാഴ്ചയ്ക്കുള്ളിൽ സർവീസ് ആരംഭിക്കും. തലശേരിയിൽ ഓടിയിരുന്ന ബസ് നഷ്ടത്തിലോടിയതിനാൽ കൊച്ചിക്ക് കൈമാറുകയായിരുന്നു. തിരുവനന്തപുരത്ത് മാത്രമാണ് ഇത്തരം ബസ് സർവീസ് നടത്തുന്നത്.ബസിന്റെ സ്റ്റിക്കറുകൾ, സീറ്റ് കവർ, മാറ്റ് എന്നിവ മാറ്റുകയാണ്. കണ്ണൂരിന്റെ പൗരാണികത പറയുന്ന സ്റ്റിക്കറുകൾക്ക് പകരം കൊച്ചിയുടെ സ്റ്റിക്കറുകൾ ഒട്ടിക്കും. ബസ് ഇപ്പോൾ കാരിക്കാമുറിയിലെ ഗ്യാരേജിലുണ്ട്. ബസിന്റെ പൂർണമായും തുറന്ന മുകൾഭാഗത്ത് 40 പേ‌ർക്ക്…

Read More

ഇന്ത്യക്കാരന് 8 കോടിയിലേറെ രൂപ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ.!! മലയാളിക്ക് ആഡംബര മോട്ടോർബൈക്ക്…

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യൻ ഭാഗ്യം. ഇന്ത്യക്കാരനായ ടി.ജെ. അലെന്(34) 8 കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു. മലയാളിയടക്കം 2 ഇന്ത്യക്കാർക്കും ഡൊമിനിക്കൻ സ്വദേശിക്കും ആഡംബര വാഹനങ്ങൾ സമ്മാനം. 2013 മുതൽ ദുബായിൽ താമസിക്കുന്ന അലെൻ ഈ മാസം 8ന് ഓൺലൈനിലൂടെയാണ് സമ്മാനം കൊണ്ടുവന്ന ടിക്കറ്റെടുത്തത്. ജബൽ അലി റിസോർട് ആൻഡ് ഹോട്ടലിൽ ചീഫ് എൻജിനീയറായ ഇദ്ദേഹം കഴിഞ്ഞ 3 വർഷമായി പതിവായി ഭാഗ്യ പരീക്ഷണം നടത്തിവരുന്നയാളാണ്….

Read More

കൊച്ചി ലുലുവിലേക്ക് വരൂ; 70 ശതമാനം വരെ ഓഫർ പ്രഖ്യാപിച്ചു, ഇനി യാത്രകളില്‍ തകർക്കാം

കൊച്ചി: മലയാളികള്‍ക്ക് ഷോപ്പിങ് അനുഭവങ്ങളുടെ വിസ്മയ ലോകം സമ്മാനിച്ചുകൊണ്ട് 2013 മാർച്ചിലാണ് കൊച്ചിയില്‍ ലുലു മാള്‍ തുറക്കുന്നത്. ഗള്‍ഫ് ലോകത്ത് വന്‍ ബിസിനസ് സാമ്രാജ്യം പടുതുയർത്തിയ ലുലുവിന്റെ ഇന്ത്യയിലെ ആദ്യ മാള്‍ കൂടിയായിരുന്നു കൊച്ചിയിലേത്. കേവലം ഷോപ്പിങ് കേന്ദ്രം എന്നതിന് അപ്പുറം എറണാകുളത്തന്റെ ഒരു വിനോദസഞ്ചാര കേന്ദ്രമായും ലുലു ഇടംപിടിച്ചിട്ടുണ്ട്. ഓരോ സീസണുകളിലും ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും ലുലു പ്രഖ്യാപിക്കാറുണ്ട്. ഇത്തരത്തില്‍ ഇപ്പോഴിതാ പുത്തന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ലുലു. ലുലു ട്രാവൽ ഫെസ്റ്റിന്റെ ഭാഗമായി ലോകോത്തര ബ്രാൻഡുകൾക്ക്…

Read More

2030ഓടെ ഇന്ത്യയിലെ 5ജി സബ്സ്ക്രിപ്ഷൻ 97 കോടിയാകും; ശരാശരി ഡേറ്റ ഉപയോഗം പ്രതിമാസം 66 ജി.ബിയും

ന്യൂഡൽഹി: 2030ഓടെ രാജ്യത്തെ 5ജി സബ്സ്ക്രിപ്ഷൻ 97 കോടിയായി ഉയരുമെന്ന് എറിക്സൺ മൊബിലിറ്റി റിപ്പോർട്ട്. ആകെ മൊബൈൽ സബ്സ്ക്രിപ്ഷന്റെ 74 ശതമാനം വരുമിത്. ഈ വർഷം ഒടുവിൽത്തന്നെ ഇത് 27 കോടിയാകും. ഓരോ സ്മാർട്ട്ഫോണിലും പ്രതിമാസം ഉപയോഗിക്കുന്ന ശരാശരി ഡേറ്റ 32 ജി.ബിയാണ്. ഇത് 2030ഓടെ 66 ജി.ബിയായി ഉയരും. ഈ വർഷം ഒടുവിലേക്ക് രാജ്യത്തെ 95 ശതമാനം ജനങ്ങൾക്കും മിഡ്-ബാൻഡ് കവറേജും ലഭ്യമാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന 67 ശതമാനം പേരും…

Read More

39,999 രൂപക്ക് ഇലക്ട്രിക് സ്കൂട്ടറുമായി ഒല; ബുക്കിങ് തുടങ്ങി

പോക്കറ്റിൽ പണമില്ലാത്തത് കൊണ്ട് ഇലക്ട്രിക് വാഹനമെന്ന മോഹം മാറ്റിവെക്കേണ്ട എന്നുപറയുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ഇവി കമ്പനിയായ ഒല. വെറും 39,999 രൂപക്ക് ബഡ്ജറ്റ് സ്കൂട്ടറുകൾ രംഗത്തെത്തിച്ച് ഞെട്ടിക്കുകയാണ് ഒല. തങ്ങളുടെ ആദ്യത്തെ ബി2ബി-ഓറിയന്റഡ് ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒല ഗിഗ്, ഒല ഗിഗ് പ്ലസ്, ഒല എസ്1 ഇസഡ്, ഒല എസ്1 ഇസഡ് പ്ലസ് എന്നീ മോഡലുകൾ യഥാക്രമം 39,999 രൂപ, 49,999 രൂപ, 59,999 രൂപ, 64,999 രൂപ എക്സ് ഷോറൂം…

Read More

‘5,900 കോടിയുടെ ബിറ്റ്കോയിൻ അടങ്ങിയ ഹാർഡ് ഡ്രൈവ് അബദ്ധത്തിൽ വലിച്ചെറിഞ്ഞു’; 10 വർഷം മുമ്പത്തെ സംഭവം വെളിപ്പെടുത്തി യുവതി

ലണ്ടൻ: 5,900 കോടി രൂപ (569 മില്യൻ പൗണ്ട്) വിലമതിക്കുന്ന 8000 ബിറ്റ്കോയിൻ അടങ്ങിയ മുൻ പങ്കാളിയുടെ ഹാർഡ് ഡ്രൈവ് അബദ്ധത്തിൽ വലിച്ചെറിഞ്ഞതായി യുവതിയുടെ വെളിപ്പെടുത്തൽ. വെയിൽസിൽനിന്നുള്ള ഹൽഫിന എഡ്ഡി ഇവാൻസ് പത്ത് വർഷം മുമ്പ് വീട് വൃത്തിയാക്കുന്നതിനിടെയാണ് ഹാർഡ് ഡ്രൈവ് ഒഴിവാക്കിയത്. ഹൽഫിനയുടെ മുൻ പങ്കാളി ജെയിംസ് ഹോവെൽസിന്റേതാണ് നഷ്ടപ്പെട്ട ഹാർഡ് ഡ്രൈവ്. നിലവിൽ വെയിൽസിലെ ന്യൂപോർട്ട് മാലിന്യ നിക്ഷേപ സൈറ്റിൽ 1,00,000 ടൺ മാലിന്യത്തിന് താഴെയാണ് ഇത് കിടക്കുന്നത്. “ചപ്പുചവറുകൾ നിറഞ്ഞ ഒരു ബാഗ്…

Read More

25 കി.മീ. മൈലേജുള്ള പെട്രോൾ കാറുമായി ടൊയോട്ട; അകത്ത് വിശാലമായ സ്ഥലവും ഗംഭീര യാത്രാസുഖവും

ഇന്ത്യയിൽ മാരുതി സുസുക്കിയുടെ കാറുകൾ മറിച്ച് വിറ്റ് കാശുണ്ടാക്കുന്നവരെന്ന ചീത്തപ്പേരുള്ളവരാണ് ടൊയോട്ട. ഫാൻസിനിടയിലാണ് ഈയൊരു വിളിപ്പേരുള്ളതെങ്കിലും ജാപ്പനീസ് ബ്രാൻഡ് ഇതിനൊന്നും ചെവി കൊടുക്കാതെ മുമ്പോട്ട് പോവുകയാണ്. വികസനത്തിനും നിർമാണത്തിനും അധികം പണം ചെലവഴിക്കാതെ എങ്ങനെ പണമുണ്ടാക്കാമെന്ന് മറ്റ് കമ്പനികളെ കാണിച്ചുകൊടുക്കാനും റീബാഡ്‌ജിംഗിലൂടെ ടൊയോട്ടയ്ക്കായിട്ടുണ്ട്. ഡീസൽ എഞ്ചിനുകളോട് പതിയെ വിടപറഞ്ഞ് ഭാവിയിലേക്കുള്ള ചുവടുവെപ്പിന്റെ പാതയിലാണ് കമ്പനി. നിലവിൽ സ്ട്രോംഗ് ഹൈബ്രിഡ് കാറുകളായ ഹൈറൈഡർ, ഹൈക്രോസ് തുടങ്ങിയ മോഡലുകളാണ് ടൊയോട്ടയുടെ പ്രധാന ആയുധം. പ്രീമിയം സെഗ്മെന്റിലേക്ക് കടന്നാൽ ഇക്കൂട്ടത്തിൽ കാമ്രി…

Read More

കയറാനാളില്ല, കാലിയടിച്ച് ഓട്ടം, ഏറ്റവും വേഗമേറിയ 20 കോച്ച് വന്ദേ ഭാരത് പിൻവലിക്കാൻ റെയിൽവേ

വന്ദേ ഭാരത് എക്പ്രസ് ട്രെയിനുകൾ രാജ്യം മുഴുവനും യാത്രകളിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലോടന്ന രണ്ട് വന്ദേ ഭാരതിനും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ. പല റൂട്ടുകളിലും വന്ദേ ഭാരത് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ കയറാനാളില്ലാതെ, സീറ്റുകളിൽ മുക്കാൽ ഭാഗവും കാലിയടിച്ച് പോകുന്ന വന്ദേ ഭാരതും രാജ്യത്ത് ഓടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് സൗകര്യവും സുരക്ഷിതത്വവും സമയലാഭവും കൂടുതലാണെങ്കിലും ടിക്കറ്റ് നിരക്ക് പലപ്പോഴും സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ വന്ദേ ഭാരതിൽ…

Read More

വിദേശികള്‍ ഇന്ത്യന്‍ നിര്‍മിത കാര്‍ ചോദിച്ച് വാങ്ങുന്നു! മാരുതിയുടെ കയറ്റുമതി 30 ലക്ഷം പിന്നിട്ടു..

ഇന്ത്യയിലെ ഒന്നാം നമ്പര്‍ വാഹന നിര്‍മാതാക്കളാണ് മാരുതി സുസുക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിയാണിത്. ആഭ്യന്തര വില്‍പ്പനയില്‍ മാത്രമല്ല കയറ്റുമതിയുടെ കാര്യത്തിലും മാരുതി സുസുക്കി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. വണ്ടിക്കമ്പനികളുടെ ഈറ്റില്ലവും സുസുക്കിയുടെ സ്വന്തം നാടുമായ ജപ്പാനിലേക്ക് വരെ ഇന്ത്യന്‍ നിര്‍മിത കാറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കമ്പനി ഇപ്പോള്‍ കയറ്റുമതിയുടെ കാര്യത്തില്‍ പുത്തന്‍ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന കയറ്റുമതി കമ്പനിയുടെ പുതിയ നാഴികക്കല്ലിനെക്കുറിച്ചുള്ള വിശദ…

Read More

ഒറ്റ ചാര്‍ജില്‍ 682 കിലോമീറ്റര്‍, ബെന്‍സിനെ തോല്‍പ്പിക്കുന്ന ലുക്ക്; പുതിയ SUVകളുമായി മഹീന്ദ്ര

തങ്ങളുടെ ഇലക്ട്രിക് വാഹന നിരയിലേക്ക് രണ്ട് പുതിയ വാഹനങ്ങൾ കൂടെ കൂട്ടിച്ചേർത്ത് മഹീന്ദ്ര. കൂപ്പെ ഡിസൈനിലുള്ള BE 6e, XEV 9e എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. മഹീന്ദ്രയുടെ ബോൺ-ഇവി ഇൻഗ്ലോ പ്ലാറ്റ്ഫോമിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം മഹീന്ദ്രയുടെ ഇലക്ട്രിക് എസ്.യു.വികളിൽ 5 ജി കണക്ടിവിറ്റിയും മൂന്ന് സ്ക്രീനുകളും എഐ അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളും ഉണ്ടാവും. ക്വാൽകോം സ്നാപ്ഡ്രാഗൺ ചിപ്സെറ്റാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ചെന്നൈയിൽ നടന്ന ‘അൺലിമിറ്റ് ഇന്ത്യ’ ഇവന്റിലാണ് മഹീന്ദ്ര ഇവിയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. ക്യാബിൻ…

Read More