39,999 രൂപക്ക് ഇലക്ട്രിക് സ്കൂട്ടറുമായി ഒല; ബുക്കിങ് തുടങ്ങി
പോക്കറ്റിൽ പണമില്ലാത്തത് കൊണ്ട് ഇലക്ട്രിക് വാഹനമെന്ന മോഹം മാറ്റിവെക്കേണ്ട എന്നുപറയുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ഇവി കമ്പനിയായ ഒല. വെറും 39,999 രൂപക്ക് ബഡ്ജറ്റ് സ്കൂട്ടറുകൾ രംഗത്തെത്തിച്ച് ഞെട്ടിക്കുകയാണ് ഒല. തങ്ങളുടെ ആദ്യത്തെ ബി2ബി-ഓറിയന്റഡ് ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒല ഗിഗ്, ഒല ഗിഗ് പ്ലസ്, ഒല എസ്1 ഇസഡ്, ഒല എസ്1 ഇസഡ് പ്ലസ് എന്നീ മോഡലുകൾ യഥാക്രമം 39,999 രൂപ, 49,999 രൂപ, 59,999 രൂപ, 64,999 രൂപ എക്സ് ഷോറൂം…