34 കി.മീ മൈലേജുള്ള ഈ കാറിന് വില 4.09 ലക്ഷം രൂപ മാത്രം! ഓരോ മാസവും വാങ്ങുന്നത് പതിനായിരങ്ങള്‍
കുറഞ്ഞ വിലയും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ളതുമായ കാറുകള്‍ നിര്‍മിച്ച് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ചിരകാല പ്രതിഷ്ഠ നേടിയ ബ്രാന്‍ഡ് ആണ് മാരുതി സുസുക്കി. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന മൈലേജുള്ള കാറുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് കമ്പനി ചെയ്യുന്നത്. 2025 ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ ഈ വാഹനങ്ങളുടെ ജനപ്രീതി എടുത്തുകാണിക്കുന്നു. എസ്‌യുവി ജ്വരത്തിനിടയില്‍ അടുത്ത കാലത്തായി നിറംമങ്ങിയെങ്കിലും ചെറുകാര്‍ വിപണി ഇനിയും ‘തീര്‍ന്നിട്ടില്ല’ എന്നാണ് സെയില്‍സ് ചാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം…
പെട്രോള്‍ 100ന് അടിക്കണോ 110ന് അടിക്കണോ? അറിയാം വസ്തുത
പെട്രോളോ ഡീസലോ നിറയ്ക്കുമ്പോള്‍ ആളുകള്‍ 100 രൂപയ്ക്ക് പകരം 110 രൂപയോ 120 രൂപയോ വെച്ച് ഇന്ധനം നിറയ്ക്കുന്നത് സാധാരണയായി കണ്ടുവരാറുണ്ട്. അതുപോലെ, ചിലര്‍ 500 രൂപയ്ക്ക് ഇന്ധനം നിറക്കണമെങ്കില്‍ 495 രൂപ തിരഞ്ഞെടുക്കും. എന്താണ് കാരണം? പെട്രോള്‍ പമ്പിലെ മീറ്ററുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ പുറത്താണ് ഇത്തരമൊരു തന്ത്രം പയറ്റാന്‍ വാഹനഉടമകളെ പ്രേരിപ്പിക്കുന്നതെന്ന് ക്വോറ സൈറ്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അനിമേഷ് കുമാര്‍ സിന്‍ഹ മറുപടി നല്‍കി. സിന്‍ഹയുടെ അഭിപ്രായ പ്രകാരം പെട്രോള്‍…
ടാറ്റ ഹാരിയര്‍ ഇവി എത്തുക 75 കിലോ വാട്ട് കരുത്തിന്റെ ബാറ്ററിയിലെന്ന് റിപ്പോര്‍ട്ട്..
ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വൈവിധ്യം അതിവേഗം വളരുകയാണ്. ഈ വൈവിധ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്ന പ്രധാന ബ്രാൻഡ് ആണ് ടാറ്റ മോട്ടോഴ്സ്. ഇപ്പോഴിതാ കമ്പനിയുടെ പുതിയ ഇവിയുടെ വിശേഷങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ടാറ്റ ഹാരിയര്‍ ഇവി ഈ വര്‍ഷം ആദ്യ പാദം രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ്, ഇലക്ട്രിക് എസ് യു വിയെ കുറച്ചുള്ള വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 500 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 60 kWh ബാറ്ററിയുമായി ടാറ്റ ഹാരിയര്‍ ഇവി വരാന്‍…
അറബിയുമായുള്ള കല്യാണം ഉടൻ, ടെസ്‌ല സൈബർട്രക്കിനൊപ്പം ചിത്രങ്ങളെടുത്ത നായികയെ മനസിലായോ…
മലയാള സിനിമയിലെ നടിമാരെ പോലെ തന്നെ സുപരിചിതരാണ് തമിഴിലേയും തെലുങ്കിലേയുമെല്ലാം മിക്ക നടിമാരും. അത്തരത്തിൽ ഒരാളാണ് 2008-ൽ കാതലിൽ വിഴുന്തേൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സുനൈന. ഹൈദരാബാദുകാരിയാണെങ്കിലും താരത്തിനെ പലരും തിരിച്ചറിയുന്നത് കോളിവുഡിലെ വേഷങ്ങളിലൂടെയാണ്. ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ച് മോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ സുനൈനയ്ക്കായിരുന്നു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത തമിഴ് ക്രൈം ത്രില്ലർ ഇൻസ്പെക്ടർ ഋഷിയിലാണ് സുനൈന അവസാനമായി അഭിനയിച്ചത്. എന്തായാലും ഇപ്പോൾ അത്ര സജീവമല്ലാത്ത താരം…
വെള്ളം കുടിപ്പിക്കാന്‍ അംബാനി; ലക്ഷ്യം വെറും 10 രൂപയ്ക്ക് മറ്റൊരു മേഖലയില്‍ കൂടി ആധിപത്യം നേടാന്‍…
മുംബയ്: ഇന്ധന വില്‍പ്പന, മൊബൈല്‍ സേവനദാതാക്കള്‍, ഒടിടി പ്ലാറ്റ്‌ഫോം, കായിക മേഖല എന്നിവ ഉള്‍പ്പെടെ അംബാനി കൈവയ്ക്കാത്ത മേഖലകളില്ല. ഇപ്പോഴിതാ വെറും പത്ത് രൂപയ്ക്ക് ആളുകളിലേക്ക് എത്തുന്ന പുതിയ ഒരു സംരംഭം കൂടി ആരംഭിക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന കാര്‍ബണേറ്റഡ് പാനീയ വിപണിയിലെ സാദ്ധ്യത കണക്കിലെടുത്ത് ഈ മേഖലയിലും ചുവട് വയ്ക്കാനൊരുങ്ങുകയാണ് അംബാനി. റാസ്‌കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന ഉല്‍പ്പന്നവുമായാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (ആര്‍.സി.പി.എല്‍) എത്തുന്നത്. കാമ്പ കോള ബ്രാന്‍ഡ്…
2025 ലും ഞെട്ടിക്കാന്‍ ലുലു ഗ്രൂപ്പ്: ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍, ഒറ്റ മെട്രോയില്‍ 3 ഹൈപ്പർമാർക്കറ്റ്
ലുലു ഗ്രൂപ്പിനെ സംബന്ധിച്ച് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ വലിയ ചുവടുകള്‍ വെച്ച വർഷമായിരുന്നു 2024. കോഴിക്കോടും കോട്ടയത്തും പുതിയ മാളുകള്‍ തുറന്ന ഗ്രൂപ്പ് കൊട്ടിയത്തും തൃശൂരിലും ലുലു ഡെയ്‍ലിയിലൂടേയും സാന്നിധ്യം അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് അഹമ്മദബാദില്‍ പുതിയ മാളിനായി 502 കോടി രൂപ മുടക്കി സ്വന്തമായി ഭൂമിയും ലുലു വാങ്ങിച്ചു. മുടങ്ങിപ്പോയ വിശാഖപട്ടണത്തെ പദ്ധതി പുനഃരുജ്ജീവിപ്പിക്കുന്നതും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എംഎ യൂസഫലിയുമായി ചർച്ച നടത്തിയതും ഇക്കാലയളവിലാണ്. 2025 ലേക്ക് കടക്കുമ്പോള്‍ കഴിഞ്ഞുപോയ വർഷത്തേക്കാള്‍ വിശാലമായ…
ഇവികൾക്ക് സബ്സിഡി വേണ്ടെന്ന് പറഞ്ഞത് ഇതു കൊണ്ടാണോ? മഹീന്ദ്ര ഇവികൾ കണ്ട് കണ്ണുതള്ളി ഗഡ്ഗരിജി!
കാലങ്ങളായി ഇവികളെ വലിയ രീതിയിൽ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഡരി. ഇലക്‌ട്രിക് മൊബിലിറ്റി ഇന്ത്യയിൽ വർധിച്ചു വരുന്ന മലിനീകരണം കുറയ്ക്കാൻ സഹായിക്കും എന്നും ഇന്ധന ഇറക്കുമതിയിൽ ബിൽ വെട്ടിക്കുറച്ച് ഫോറിൻ എക്സ്ചേഞ്ചിന്റെ കാര്യത്തിൽ രാജ്യത്തിന് ശതകോടിക്കണക്കിന് രൂപ ലാഭം നേടാനും സഹായിക്കും എന്നും അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ മഹീന്ദ്ര പുറത്തിറക്കിയ BE 6, XEV 9e എന്നീ ഇലക്ട്രിക് എസ്‌യുവികളിൽ മന്ത്രി ഒരു ടെസ്റ്റ് റൺ നടത്തി, ഇരു എസ്‌യുവികളിലെയും…
ടാറ്റ എന്നാ സുമ്മാവാ! ആദ്യ മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ വിപണിയിലേക്ക്; സെലിബ്രിറ്റികളുടെ ഇഷ്ടവാഹനത്തിന്റെ വിലയറിയാം
ആഢംബര വാഹനപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ-2025ന്റെ വിൽപ്പന രാജ്യത്ത് ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമാണ് റേഞ്ച് റോവര്‍ ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ ജാഗ്വാറാണ് പുറത്തിറക്കുന്നത്. 2024 ലാണ് റേഞ്ച് റോവറുകള്‍ തദ്ദേശീയ നിർമാണം ആരംഭിച്ചത്. ഇതോടെ റേഞ്ച് റോവര്‍ സ്‌പോര്‍ട്, റേഞ്ച് റോവര്‍ LWB മോഡലുകളുടെ വില കാര്യമായി കുറഞ്ഞിരുന്നു. 1.45 കോടി രൂപയിലാണ് പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന്റെ എക്സ് ഷോറും…
$10,000 കോടി സമ്പന്ന പട്ടികയില്‍ നിന്ന് അംബാനിയും അദാനിയും ഔട്ടായത് എങ്ങനെ? ഇലോണ്‍ മസ്‌കും യു.എസും പണിയായി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനിയും 100 ബില്യന്‍ ഡോളര്‍ (ഏകദേശം 8.4 ലക്ഷം കോടിരൂപ) ക്ലബ്ബില്‍ നിന്നും പുറത്ത്. ബിസിനസിലും സ്വകാര്യ സമ്പാദ്യത്തിലും തകര്‍ച്ച നേരിടുന്നതിനിടയിലാണ് ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡക്‌സില്‍ നിന്നും ഇരുവരും പുറത്തായത്. റീട്ടെയില്‍, എനര്‍ജി സംരംഭങ്ങള്‍ പ്രതീക്ഷിച്ച വളര്‍ച്ച നേടാത്തതും നിലവിലുള്ള കടം സംബന്ധിച്ചുള്ള നിക്ഷേപകരുടെ ആശങ്കയുമാണ് അംബാനിക്ക് തിരിച്ചടിയായത്. 600 മില്യന്‍ (ഏകദേശം 5,000 കോടി രൂപ) ചെലവായ മകന്‍ അനന്ദ് അംബാനിയുടെ വിവാഹ…
ഒരു കിലോമീറ്ററിന് ചെലവ് 17 പൈസ; വില ഒരു ലക്ഷത്തിന് താഴെ മാത്രം
ഇന്ധനത്തിന്റെ തീവില കാരണം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഫോര്‍വീലറുകളുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാമത് ആണെങ്കില്‍ ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ ഇ.വിയിലേക്ക് മാറുന്നതില്‍ ഒന്നാമതാണ് കേരളം. പലര്‍ക്കും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ താത്പര്യമുണ്ടെങ്കിലും ഇ.വി വണ്ടികളുടെ ഉയര്‍ന്ന വിലയാണ് പിന്‍മാറ്റത്തിനുള്ള ഒരേയൊരു കാരണം. ഭാവിയില്‍ ഇ.വികളുടെ വില കുറയുമെന്ന് തന്നെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ പുതിയതായി അവതരിപ്പിക്കപ്പെട്ട ഒരു വാഹനമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി…