
ജിയോ സെപ്റ്റംബറില് ഉപേക്ഷിച്ചത് 79 ലക്ഷം വരിക്കാര്, ജിയോയ്ക്ക് അടിതെറ്റിയത് എവിടെ? അവസരം മുതലാക്കി ബി.എസ്.എന്.എല്
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് സെപ്റ്റംബറില് നഷ്ടപ്പെട്ടത് 79.6 ലക്ഷം വരിക്കാരെയാണ്. ജൂലൈയിലെ 7.5 ലക്ഷം വരിക്കാരും ഓഗസ്റ്റിൽ 41 ലക്ഷം വരിക്കാരും ജിയോ ഉപേക്ഷിച്ചു. വരിക്കാരുടെ ചോർച്ചയുടെ അലയൊലികൾ ജിയോയിൽ മാത്രം ഒതുങ്ങുന്നില്ല. ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ സെപ്റ്റംബറിൽ 14.3 ലക്ഷം ഉപയോക്താക്കളുടെ നഷ്ടം രേഖപ്പെടുത്തി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യഥാക്രമം 16.9 ലക്ഷവും 24 ലക്ഷവും വരിക്കാരാണ് എയര്ടെല്ലിന് നഷ്ടപ്പെട്ടത്. വോഡഫോൺ ഐഡിയയ്ക്ക് സെപ്റ്റംബറിൽ…