സർപ്രൈസുകൾ ഒളിപ്പിച്ച് കോട്ടയത്തെ ഞെട്ടിക്കാൻ ലുലു! 3.22 ലക്ഷം ചതുരശ്ര അടിയിൽ വമ്പൻ ഓഫറുകളുമായി 14ന് തുറക്കും
ഡിസംബർ 14 നാണ് കോട്ടയം ലുലുവിന്റെ ഉദ്ഘാടനം, 15 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അക്ഷര നഗരിക്കുള്ള ക്രിസ്‌മസ് – പുതുവത്സര സമ്മാനമായി കോട്ടയം മണിപ്പുഴയിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഡിസംബർ 14ന് തുറക്കും. 15 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. കേരളത്തിലെ ലുലു ഗ്രൂപ്പിൻ്റെ അഞ്ചാമത്തെ ഷോപ്പിംഗ് മാളാണ് കോട്ടയത്തേത്. 14ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖർ എത്തുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടനത്തിന്റെ ഭാഗമായി വമ്പൻ ഓഫറുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. കോട്ടയത്തെ ഞെട്ടിക്കാൻ ലുലു രണ്ടു…