
കൈവിട്ടു പോയ ജിയോസ്റ്റാർ ഡൊമെയ്ൻ തിരിച്ചു പിടിച്ച് റിലയൻസ്; ‘ബ്രാൻഡ് കൺഫ്യൂഷൻ’ ഒഴിവാക്കുന്ന നീക്കം
ഏറെ ചർച്ച ചെയ്യപ്പെട്ട ജിയോ ഹോട്സ്റ്റാർ ഡൊമെയ്ൻ സ്വന്തമാക്കി റിലയൻസ്. റിലയൻസിന്റെ വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും, ഡിസ്നി ഹോട്സ്റ്റാറും തമ്മിലുള്ള ലയത്തിനിടെയാണ് ഈ ഡൊമെയൻ ഡൽഹിയിലെ ഒരു ടെക്കി സ്വന്തമാക്കിയിരുന്നത്. പിന്നീട് ഇത് ദുബായിലെ സഹോദരങ്ങളുടെ പക്കലെത്തി. എന്നാൽ ഇതിന് പകരം കമ്പനി ജിയോസ്റ്റാർ.കോം എന്ന വെബ്സൈറ്റ് ലോഞ്ച് ചെയ്തിരുന്നു. ഇപ്പോൾ ബ്രാൻഡ് ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിച്ചാണ് റിലയൻസ് ഈ ഡൊമെയ്ൻ നേടിയെടുത്തതെന്നാണ് സൂചന. കമ്പനി ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും,…