ക്രെറ്റയോ വെന്യുവോ അല്ല, ഇന്ത്യൻ ‘ക്രാഷ് ടെസ്റ്റിൽ’ ഫൈവ് സ്റ്റാർ നേടിയ ഹ്യുണ്ടായിയുടെ ആദ്യ മോഡൽ ഇതാണ്
ഇന്ത്യയുടെ സ്വന്തം ‘ഇടി പരീക്ഷ’യായ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ (NCAP) ഫൈവ് സ്റ്റാർ റേറ്റിങ്ങ് സ്വന്തമാക്കി ഹ്യുണ്ടായ് ടൂസോൺ. ഇന്ത്യയിൽ ഇതാദ്യമായാണ് ഹ്യുണ്ടായിയുടെ ഒരു മോഡൽ ഭാരത് എൻക്യാപിൽ ഫൈവ് സ്റ്റാർ നേടുന്നത്. മുതിർന്നവർക്ക് സുരക്ഷയൊരുക്കുന്നതിൽ 32.00-ൽ 30.84 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49.00-ൽ 41.00 പോയിന്റും നേടിയാണ് ഈ നേട്ടം ട്യൂസോൺ ഉറപ്പാക്കിയത്. ടാറ്റയുടെ പഞ്ച്, നെക്സോൺ, നെക്സോൺ ഇവി, കർവ്, കർവ് ഇവി, ഹാരിയർ, സഫാരി, മഹീന്ദ്ര എക്സ്.യു.വി 3XO, എക്സ്.യു.വി 400,…