
കടംവീട്ടാൻ 25,500 കോടി വായ്പയെടുക്കാൻ ഒരുങ്ങി റിലയൻസ്
മുംബൈ: കടംവീട്ടാനായി 25,500 കോടിയുടെ വായ്പയെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഇതിനായി ബാങ്കുകളുമായി റിലയൻസ് ചർച്ച തുടരുന്നുവെന്നാണ് റിപ്പോർട്ട്. വിദേശത്ത് നിന്നുള്ള ഒരു ഇന്ത്യൻ കമ്പനിയുടെ ഏറ്റവും വലിയ വായ്പയായിരിക്കും ഇത്. റിലയൻസിന്റെ ആസ്ഥാനമായ മുംബൈയിൽ ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ട്. 12ഓളം ബാങ്കുകളുമായി വായ്പ സംബന്ധിച്ച് അന്തിമ ചർച്ചകൾ നടത്തുന്നുവെന്നാണ് റിപ്പോർട്ട്. 2025ന്റെ ആദ്യപാദത്തിൽ തന്നെ വായ്പയെടുക്കുന്നതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വാർത്തകൾ. വായ്പയുടെ വ്യവസ്ഥകളിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. വായ്പ തിരിച്ചടവിനായി…