2030ഓടെ ഇന്ത്യയിലെ 5ജി സബ്സ്ക്രിപ്ഷൻ 97 കോടിയാകും; ശരാശരി ഡേറ്റ ഉപയോഗം പ്രതിമാസം 66 ജി.ബിയും
ന്യൂഡൽഹി: 2030ഓടെ രാജ്യത്തെ 5ജി സബ്സ്ക്രിപ്ഷൻ 97 കോടിയായി ഉയരുമെന്ന് എറിക്സൺ മൊബിലിറ്റി റിപ്പോർട്ട്. ആകെ മൊബൈൽ സബ്സ്ക്രിപ്ഷന്റെ 74 ശതമാനം വരുമിത്. ഈ വർഷം ഒടുവിൽത്തന്നെ ഇത് 27 കോടിയാകും. ഓരോ സ്മാർട്ട്ഫോണിലും പ്രതിമാസം ഉപയോഗിക്കുന്ന ശരാശരി ഡേറ്റ 32 ജി.ബിയാണ്. ഇത് 2030ഓടെ 66 ജി.ബിയായി ഉയരും. ഈ വർഷം ഒടുവിലേക്ക് രാജ്യത്തെ 95 ശതമാനം ജനങ്ങൾക്കും മിഡ്-ബാൻഡ് കവറേജും ലഭ്യമാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന 67 ശതമാനം പേരും…