അറബിയുമായുള്ള കല്യാണം ഉടൻ, ടെസ്‌ല സൈബർട്രക്കിനൊപ്പം ചിത്രങ്ങളെടുത്ത നായികയെ മനസിലായോ…

മലയാള സിനിമയിലെ നടിമാരെ പോലെ തന്നെ സുപരിചിതരാണ് തമിഴിലേയും തെലുങ്കിലേയുമെല്ലാം മിക്ക നടിമാരും. അത്തരത്തിൽ ഒരാളാണ് 2008-ൽ കാതലിൽ വിഴുന്തേൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സുനൈന. ഹൈദരാബാദുകാരിയാണെങ്കിലും താരത്തിനെ പലരും തിരിച്ചറിയുന്നത് കോളിവുഡിലെ വേഷങ്ങളിലൂടെയാണ്. ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ച് മോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ സുനൈനയ്ക്കായിരുന്നു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത തമിഴ് ക്രൈം ത്രില്ലർ ഇൻസ്പെക്ടർ ഋഷിയിലാണ് സുനൈന അവസാനമായി അഭിനയിച്ചത്. എന്തായാലും ഇപ്പോൾ അത്ര സജീവമല്ലാത്ത താരം…

Read More

ദുബായിലെ പ്രവാസികൾക്ക് വൻ തിരിച്ചടി, 2025 കാത്തുവയ്ക്കുന്നത് ഒഴിവാക്കാനാവാത്ത വലിയ ആശങ്ക

അബുദാബി: പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന യുഎഇയിലെ നഗരങ്ങളിലൊന്നാണ് ദുബായ്. മലയാളികളടക്കം പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികളായിരിക്കും ഇവിടെ ഉപജീവനമാർഗം കണ്ടെത്തുന്നത്. ആയിരക്കണക്കിന് പേർ നിലവിൽ തൊഴിൽതേടി ദുബായിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലും ആയിരിക്കും. ഇപ്പോഴിതാ പ്രവാസികൾക്കും പ്രവാസജീവിതം ആരംഭിക്കാനിരിക്കുന്നവർക്കും വൻ തിരിച്ചടി നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദുബായിലെ വാടക നിരക്കിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോ‌‌ർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത വർഷം വാടക നിരക്കിൽ പത്ത് ശതമാനം വർദ്ധനവാണ് ചൂണ്ടിക്കാട്ടുന്നത്. എമിറേറ്റിലേയ്ക്കുള്ള പുതിയ താമസക്കാരുടെ കുത്തൊഴുക്കാണ് വില…

Read More

ദുബായിലെ പുതിയ വിസ നിയമങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് കുരുക്കാകുമോ?

ദുബായിലെ പുതിയ വിസ നിയമങ്ങള്‍ ഇന്ത്യക്കാരായ യാത്രക്കാരില്‍ ആശങ്കയുണ്ടാക്കുന്നു. കുടുംബവുമൊന്നിച്ച് ദുബായില്‍ താമസിക്കാന്‍ പദ്ധതിയിടുന്നവര്‍ക്കാണ് കൂടുതല്‍ ആശങ്കയ്ക്ക് ഉണ്ടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസ അപേക്ഷ പ്രക്രിയയില്‍ യാത്രക്കാര്‍ ഇപ്പോള്‍ അവരുടെ താമസസ്ഥലത്തെ വാടക കരാര്‍, എമിറേറ്റ്‌സ് ഐഡി, റെസിഡന്‍സ് വിസയുടെ പകര്‍പ്പ്, ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ എന്നിവയെല്ലാം നല്‍കണം. ഡിസംബര്‍ എട്ട് മുതല്‍ ജനുവരി 14 വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കാനിരിക്കെയാണ് ഈ മാറ്റങ്ങള്‍. ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ ഏറെ പ്രിയപ്പെട്ട പരിപാടിയാണിത്.എല്ലാ ഇന്ത്യന്‍ വിനോദസഞ്ചാരികളും ഹോട്ടല്‍…

Read More

ബോർഡിങ് പാസ് നല്‍കിയ യാത്രക്കാരനെ കൂട്ടാതെ എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നു

ബോർഡിങ് പാസ് നല്‍കിയ യാത്രക്കാരനെ കൂട്ടാതെ മസ്കത്തിൽനിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നു. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോട് കാണിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റത്തിന് ഇരയായത് കണ്ണൂര്‍‌ മുഴപ്പിലങ്ങാട് സ്വദേശിയാണ്. നവംബര്‍ 29ന് ഉച്ചക്ക് 12.30ന് കണ്ണൂരിലേക്കുള്ള വിമാനത്തിന് ടിക്കറ്റെടുത്തത് പ്രകാരം കൃത്യസമയത്തിന് മുമ്പുതന്നെ മത്രയില്‍നിന്ന് മസ്കത്ത് വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബോർഡിങ് പാസ് നല്‍കിയ ശേഷം നിശ്ചിത സമയത്തിലും അരമണിക്കൂര്‍‌ കഴിഞ്ഞേ വിമാനം പുറപ്പെടുകയുള്ളൂ എന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് പ്രാഥമിക കാര്യങ്ങള്‍ക്കും മറ്റുമായി ലോഞ്ചിനകത്ത് തന്നെയുള്ള പ്രാർഥനാ…

Read More

നൈജീരിയയിൽ ബോട്ട് മറിഞ്ഞ് അപകടം: 27 മരണം; 100 പേരെ കാണ്മാനില്ല

നൈജീരിയ : നൈജീരിയയിൽ ബോട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ 27 പേർ മരിക്കുകയും 100 പേരെ കാണാതാവുകയും ചെയ്തു. പ്രാദേശിക മുങ്ങൽ വിദഗ്‌ധർ ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ടെന്ന് കോഗി സ്റ്റേറ്റ് എമർജൻസി സർവീസസ് വക്താവ് സാന്ദ്ര മൂസ പറഞ്ഞു. ഇതുവരെ 27 മൃതദേഹങ്ങളാണ് നദിയിൽ നിന്ന് പുറത്തെടുത്തത്. അപകടം നടന്ന് 12 മണിക്കൂർ പിന്നിട്ടിട്ടും രക്ഷപ്പെട്ടവരെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടി. ബോട്ടിലെ തിരക്കാണ് അപകടത്തിന് കാരണം എന്നാണ് അവിടെയുള്ള മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ബോട്ട് മുങ്ങിയതിന് ശേഷം അതിൻ്റെ…

Read More

അടുത്ത നാറ്റോ യോഗത്തിൽ പങ്കെടുക്കാൻ തങ്ങൾക്കും ക്ഷണം നൽകണമെന്ന് ഉക്രെയ്ൻ

കീവ് : ബ്രസൽസിൽ അടുത്തയാഴ്ച നടക്കുന്ന നാറ്റോ യോഗത്തിൽ പങ്കെടുക്കാൻ തങ്ങളെയും ക്ഷണിക്കണമെന്ന് ഉക്രെയ്ൻ. ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയാണ് ഈ ആവശ്യം ഉന്നയിച്ചത്. യുദ്ധം അവസാനിക്കുന്നതുവരെ സഖ്യത്തിൽ ചേരാൻ കഴിയില്ലെന്ന് ഉക്രെയ്ൻ പറയുന്നു. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഒരു ക്ഷണം നൽകുന്നതിലൂടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഉക്രെയ്ന്റെ നാറ്റോ അംഗത്വം തടയുക എന്നതിന് തിരിച്ചടി നൽകാനാവുമെന്ന് കീവ് കരുതുന്നു.ഇത്തരത്തിലൊരു ക്ഷണം യുദ്ധം വർദ്ധിപ്പിക്കുമെന്ന് കരുതേണ്ടതില്ലെന്നും സിബിഹ നാറ്റോ പ്രതിനിധികളോട് കത്തിൽ…

Read More

യു.കെയും കാനഡയും വേണ്ട, ഇപ്പോള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടം ഈ യൂറോപ്യന്‍ രാജ്യം

കുറച്ചു മാസം മുമ്പ് വരെ മലയാളി വിദ്യാര്‍ത്ഥികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നായിരുന്നു കാനഡയും യു.കെയും. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. കാനഡയില്‍ പഠിക്കാന്‍ പോയ പലര്‍ക്കും നല്ല ജോലികള്‍ കിട്ടുന്നില്ല. ജീവിതചെലവുകള്‍ ഉയര്‍ന്നത് വിദ്യാര്‍ത്ഥികളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചുവെന്നതും അങ്ങോട്ട് പോകാനിരുന്ന പലരെയും പിന്തിരിപ്പിച്ചു. ഇപ്പോഴിതാ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതലായും ലക്ഷ്യംവയ്ക്കുന്ന രാജ്യങ്ങളിലൊന്നായി ജര്‍മനി മാറിയിരിക്കുന്നു. ജോലിസാധ്യത കൂടുതലാണെന്നതും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് പലരെയും ജര്‍മനിയിലേക്ക് ആകര്‍ഷിക്കുന്നത്. 2024ലെ ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍,…

Read More

നാട്ടിലെ ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം; രാജ്യത്ത് ആദ്യം കേരളത്തിൽ

പത്തനംതിട്ട: നാട്ടിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എൻ.എൽ. സിം കാർഡ്, പ്രത്യേക റീചാർജ് മാത്രം ചെയ്ത് യു.എ.ഇ.യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവിൽ വന്നു. പോകുംമുമ്പ് നാട്ടിലെ കസ്റ്റമർ കെയർ സെന്ററിൽനിന്ന് ഇന്റർനാഷണൽ സിം കാർഡിലേക്ക് മാറേണ്ടിവരുന്ന സ്ഥിതിയാണ് ഒഴിവായത്. 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാർജ് ചെയ്താൽ നാട്ടിലെ സിം കാർഡ് ഇന്റർനാഷണലായി മാറും. പ്രത്യേക റീചാർജ് കാർഡിന്റെ സാധുതയ്ക്കുവേണ്ടിമാത്രമാണ്. കോൾ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാർജ് ചെയ്യണം. രാജ്യത്ത് ആദ്യമായി…

Read More

പ്രവാസികളേ വെറുതെയൊന്ന് പങ്കെടുക്കൂ, കഷ്‌ടപ്പാടും ദുരിതവും അവസാനിക്കും, 200 കോടി സ്വന്തമാക്കാൻ അവസരം

അബുദാബി: പ്രവാസികൾ അടക്കമുള്ളവരുടെ ജീവിതം മാറ്റിമറിക്കാവുന്ന പുതിയ പദ്ധതി യുഎഇയിൽ നടപ്പിലായിരിക്കുകയാണ്. യുഎഇയുടെ ആദ്യത്തെ ഒരേയൊരു നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഡിസംബർ 14ന് ഇതിന്റെ ഉദ്ഘാടന നറുക്കെടുപ്പ് നടക്കും. 100 മില്യൺ ദി‌ർഹമാണ് (200 കോടി രൂപയ്ക്ക് മുകളിൽ) ഗ്രാൻഡ് പ്രൈസ്. ജനറൽ കൊമേഴ്ഷ്യൽ ഗേമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ലൈസൻസ് നൽകിയ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി ഓപ്പറേറ്ററായ ദി ഗെയിം എൽഎൽസി ആണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്. യുഎഇയിലെ പതിനെട്ട് വയസിന്…

Read More

സ്വകാര്യയാത്രയ്ക്ക് നിരക്ക് കൂട്ടി ദുബായ്; തിരക്കുള്ളപ്പോൾ സാലിക് ഗേറ്റ് കടക്കാൻ 6 ദിർഹം, നിരക്ക് വർധന ഇങ്ങനെ!…

ദുബായ്തിരക്കേറിയ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കാൻ നിരക്ക് കൂട്ടി ദുബായ്. നിലവിലെ 4 ദിർഹത്തിൽനിന്ന് 6 ദിർഹമാക്കിയാണ് (വേരിയബിൾ നിരക്ക്) വർധിപ്പിച്ചത്. ഇതനുസരിച്ച് തിരക്കേറിയ സമയങ്ങളിൽ ദുബായിൽ 10 സാലിക് ഗേറ്റ് കടക്കുന്നവർ 60 ദിർഹം റോഡ് ടാക്സ് (ടോൾ) മാത്രം നൽകേണ്ടിവരും. തിരക്കില്ലാത്തസമയങ്ങളിൽ 4 ദിർഹം തുടരും.പുലർച്ചെ ഒന്നുമുതൽ രാവിലെ 6 വരെടോൾ ഈടാക്കില്ല. വേരിയബിൾനിരക്കുകൾ 2025 ജനുവരിഅവസാനത്തോടെ പ്രാബല്യത്തിൽവരും. തിരക്കേറിയ സമയംരാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8…

Read More