കാത്തിരിപ്പിന് അവസാനം; കോട്ടയം ലുലു മാൾ ഉദ്ഘാടന തീയതി പുറത്ത്, അക്ഷരനഗരിയിൽ ഡിസംബർ 15 മുതൽ

കോട്ടയം: കോഴിക്കോട്ടെ ലുലു മാൾ ഉദ്ഘാടനം കഴിഞ്ഞതിനുപിന്നാലെ കോട്ടയത്തെ ലുലു മാൾ എന്ന് തുറക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു മധ്യകേരളം. അക്ഷരനഗരിയിൽ ഉടൻ തന്നെ ലുലു മാൾ പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് തന്നെ അറിയിച്ചെങ്കിലും ഉദ്ഘാടന തീയതി പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ആ തീയതി പുറത്തുവന്നിരിക്കുകയാണ്. കോട്ടയം ലുലു മാൾ ഡിസംബർ 15 ന് ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലുലു ഗ്രൂപ്പിന്‍റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാളാണ് കോട്ടയം മണിപ്പുഴയിൽ സജ്ജമായിരിക്കുന്നത്. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്ര…

Read More

നൈജീരിയയിൽ ബോട്ട് മറിഞ്ഞ് അപകടം: 27 മരണം; 100 പേരെ കാണ്മാനില്ല

നൈജീരിയ : നൈജീരിയയിൽ ബോട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ 27 പേർ മരിക്കുകയും 100 പേരെ കാണാതാവുകയും ചെയ്തു. പ്രാദേശിക മുങ്ങൽ വിദഗ്‌ധർ ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ടെന്ന് കോഗി സ്റ്റേറ്റ് എമർജൻസി സർവീസസ് വക്താവ് സാന്ദ്ര മൂസ പറഞ്ഞു. ഇതുവരെ 27 മൃതദേഹങ്ങളാണ് നദിയിൽ നിന്ന് പുറത്തെടുത്തത്. അപകടം നടന്ന് 12 മണിക്കൂർ പിന്നിട്ടിട്ടും രക്ഷപ്പെട്ടവരെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടി. ബോട്ടിലെ തിരക്കാണ് അപകടത്തിന് കാരണം എന്നാണ് അവിടെയുള്ള മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ബോട്ട് മുങ്ങിയതിന് ശേഷം അതിൻ്റെ…

Read More

അടുത്ത നാറ്റോ യോഗത്തിൽ പങ്കെടുക്കാൻ തങ്ങൾക്കും ക്ഷണം നൽകണമെന്ന് ഉക്രെയ്ൻ

കീവ് : ബ്രസൽസിൽ അടുത്തയാഴ്ച നടക്കുന്ന നാറ്റോ യോഗത്തിൽ പങ്കെടുക്കാൻ തങ്ങളെയും ക്ഷണിക്കണമെന്ന് ഉക്രെയ്ൻ. ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയാണ് ഈ ആവശ്യം ഉന്നയിച്ചത്. യുദ്ധം അവസാനിക്കുന്നതുവരെ സഖ്യത്തിൽ ചേരാൻ കഴിയില്ലെന്ന് ഉക്രെയ്ൻ പറയുന്നു. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഒരു ക്ഷണം നൽകുന്നതിലൂടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഉക്രെയ്ന്റെ നാറ്റോ അംഗത്വം തടയുക എന്നതിന് തിരിച്ചടി നൽകാനാവുമെന്ന് കീവ് കരുതുന്നു.ഇത്തരത്തിലൊരു ക്ഷണം യുദ്ധം വർദ്ധിപ്പിക്കുമെന്ന് കരുതേണ്ടതില്ലെന്നും സിബിഹ നാറ്റോ പ്രതിനിധികളോട് കത്തിൽ…

Read More

ഇന്ത്യയുടെ പുതിയ ‘സീക്രട്ട് ഇന്ധനം’; ലിറ്ററിന് 15 രൂപ മാത്രം, പെട്രോൾ വില കുറയ്ക്കാൻ ശേഷിയുള്ള കണ്ടുപിടിത്തം

ഇന്ത്യയിലെ പെട്രോൾ-ഡീസൽ വില പല നഗരങ്ങളിലും നൂറ് രൂപയോട് അടുത്താണ്. ഇന്ധന വില ഉയർന്നു നിൽക്കുന്നത് രാജ്യത്തെ സാധാരണക്കാരെയും, മധ്യവർഗത്തെയുമെല്ലാം ഒരു പോലെ ബാധിക്കുന്ന കാര്യമാണ്. ഇടയ്ക്ക് വിലക്കുറവുണ്ടായാൽ പോലും ആഗോള സാഹചര്യങ്ങൾ പ്രവചനാതീതമായതിനാൽ ഒരു പരിധിയിൽ താഴേക്ക് നിരക്കുകൾ കുറയാറില്ല. എന്നാൽ, ഒരു ലിറ്റർ പെട്രോൾ 15 രൂപയ്ക്ക് കിട്ടിയാലോ? അതെ, അത് സാധ്യമാണെന്ന് പറയുന്നത് മറ്റാരുമല്ല, കേന്ദ്ര പെട്രോളിയം മന്ത്രി നിതിൻ ഗഡ്കരിയാണ്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നടന്ന ഒരു റാലിയിലാണ് കേന്ദ്ര മന്ത്രി…

Read More

യു.കെയും കാനഡയും വേണ്ട, ഇപ്പോള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടം ഈ യൂറോപ്യന്‍ രാജ്യം

കുറച്ചു മാസം മുമ്പ് വരെ മലയാളി വിദ്യാര്‍ത്ഥികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നായിരുന്നു കാനഡയും യു.കെയും. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. കാനഡയില്‍ പഠിക്കാന്‍ പോയ പലര്‍ക്കും നല്ല ജോലികള്‍ കിട്ടുന്നില്ല. ജീവിതചെലവുകള്‍ ഉയര്‍ന്നത് വിദ്യാര്‍ത്ഥികളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചുവെന്നതും അങ്ങോട്ട് പോകാനിരുന്ന പലരെയും പിന്തിരിപ്പിച്ചു. ഇപ്പോഴിതാ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതലായും ലക്ഷ്യംവയ്ക്കുന്ന രാജ്യങ്ങളിലൊന്നായി ജര്‍മനി മാറിയിരിക്കുന്നു. ജോലിസാധ്യത കൂടുതലാണെന്നതും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് പലരെയും ജര്‍മനിയിലേക്ക് ആകര്‍ഷിക്കുന്നത്. 2024ലെ ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍,…

Read More

നാട്ടിലെ ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം; രാജ്യത്ത് ആദ്യം കേരളത്തിൽ

പത്തനംതിട്ട: നാട്ടിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എൻ.എൽ. സിം കാർഡ്, പ്രത്യേക റീചാർജ് മാത്രം ചെയ്ത് യു.എ.ഇ.യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവിൽ വന്നു. പോകുംമുമ്പ് നാട്ടിലെ കസ്റ്റമർ കെയർ സെന്ററിൽനിന്ന് ഇന്റർനാഷണൽ സിം കാർഡിലേക്ക് മാറേണ്ടിവരുന്ന സ്ഥിതിയാണ് ഒഴിവായത്. 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാർജ് ചെയ്താൽ നാട്ടിലെ സിം കാർഡ് ഇന്റർനാഷണലായി മാറും. പ്രത്യേക റീചാർജ് കാർഡിന്റെ സാധുതയ്ക്കുവേണ്ടിമാത്രമാണ്. കോൾ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാർജ് ചെയ്യണം. രാജ്യത്ത് ആദ്യമായി…

Read More

പ്രവാസികളേ വെറുതെയൊന്ന് പങ്കെടുക്കൂ, കഷ്‌ടപ്പാടും ദുരിതവും അവസാനിക്കും, 200 കോടി സ്വന്തമാക്കാൻ അവസരം

അബുദാബി: പ്രവാസികൾ അടക്കമുള്ളവരുടെ ജീവിതം മാറ്റിമറിക്കാവുന്ന പുതിയ പദ്ധതി യുഎഇയിൽ നടപ്പിലായിരിക്കുകയാണ്. യുഎഇയുടെ ആദ്യത്തെ ഒരേയൊരു നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഡിസംബർ 14ന് ഇതിന്റെ ഉദ്ഘാടന നറുക്കെടുപ്പ് നടക്കും. 100 മില്യൺ ദി‌ർഹമാണ് (200 കോടി രൂപയ്ക്ക് മുകളിൽ) ഗ്രാൻഡ് പ്രൈസ്. ജനറൽ കൊമേഴ്ഷ്യൽ ഗേമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ലൈസൻസ് നൽകിയ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി ഓപ്പറേറ്ററായ ദി ഗെയിം എൽഎൽസി ആണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്. യുഎഇയിലെ പതിനെട്ട് വയസിന്…

Read More

ക്രെറ്റയോ വെന്യുവോ അല്ല, ഇന്ത്യൻ ‘ക്രാഷ് ടെസ്റ്റിൽ’ ഫൈവ് സ്റ്റാർ നേടിയ ഹ്യുണ്ടായിയുടെ ആദ്യ മോഡൽ ഇതാണ്

ഇന്ത്യയുടെ സ്വന്തം ‘ഇടി പരീക്ഷ’യായ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ (NCAP) ഫൈവ് സ്റ്റാർ റേറ്റിങ്ങ് സ്വന്തമാക്കി ഹ്യുണ്ടായ് ടൂസോൺ. ഇന്ത്യയിൽ ഇതാദ്യമായാണ് ഹ്യുണ്ടായിയുടെ ഒരു മോഡൽ ഭാരത് എൻക്യാപിൽ ഫൈവ് സ്റ്റാർ നേടുന്നത്. മുതിർന്നവർക്ക് സുരക്ഷയൊരുക്കുന്നതിൽ 32.00-ൽ 30.84 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49.00-ൽ 41.00 പോയിന്റും നേടിയാണ് ഈ നേട്ടം ട്യൂസോൺ ഉറപ്പാക്കിയത്. ടാറ്റയുടെ പഞ്ച്, നെക്സോൺ, നെക്സോൺ ഇവി, കർവ്, കർവ് ഇവി, ഹാരിയർ, സഫാരി, മഹീന്ദ്ര എക്സ്.യു.വി 3XO, എക്സ്.യു.വി 400,…

Read More

കണ്ടതൊന്നുമല്ല, വരാനിരിക്കുന്നത് വലിയ മാറ്റങ്ങളെന്ന് സൂചന; iPhone 17ന്റെ വിവരങ്ങള്‍ പുറത്ത്

ഐഫോൺ 17 മോഡലുകളുടെ ഡിസൈനിൽ വലിയ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ഡിസൈനുകളിൽ നിന്ന് വ്യത്യസ്തമായി ക്യാമറ ബമ്പ് ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് വരുന്നതെന്നാണ് ആപ്പിൾ ഉത്പന്നങ്ങളേപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെക്കുന്ന ആപ്പിൾട്രാക്ക്എന്ന വെബ്സൈറ്റ് പറയുന്നത്. 2025 സെപ്റ്റംബറിൽ ഐഫോൺ 17 മോഡലുകളുടെ ആഗോള ലോഞ്ച് നടക്കുമെന്നാണ് ആപ്പിൾട്രാക്ക് അവകാശപ്പെടുന്നത്. ഐഫോൺ 16 പ്രൊ സീരിസിന്റെ പുതിയ വേർഷൻ ആകും 17 പ്രൊ എന്നാണ് കരുതുന്നത്. എന്നാൽ അത് മാത്രമാകില്ല, ഡിസൈനിൽ അടക്കം മാറ്റങ്ങൾക്ക് വിധേയമായാണ് വരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്….

Read More

അടിസ്ഥാന സൗകര്യ വികസനത്തിന് കേരളത്തിന് 1050 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് കേരളത്തിന് 1050 കോടി രൂപ കേന്ദ്രം അനുവദിച്ചു. വിഴിഞ്ഞം ഗ്യാപ്പ് ഫണ്ട് കൂടി ചേർത്താണ് ഈ തുക നൽകുന്നത്. 50 കൊല്ലം കൊണ്ട് ഈ തുക തിരിച്ചടയ്കണമെന്ന വ്യവസ്ഥയിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. 795 കോടി രൂപയാണ് അടിസ്ഥാന വികസനത്തിനായി അനുവദിച്ചിരിക്കുന്നത് ബാക്കി തുക വിഴിഞ്ഞം ഗ്യാപ്പ് ഫണ്ടാണ്. പലിശ രഹിതമായിട്ടാണ് ഈ തുക നൽകിയിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷം തന്നെ തുക ചിലവഴിക്കണമെന്ന് കേന്ദ്രധനകാര്യമന്ത്രാലയം അറിയിച്ചു

Read More