
ചായയ്ക്ക് 14 രൂപ, പൊറോട്ടയ്ക്കും അപ്പത്തിനും 15; ഈ വിലവിവരപ്പട്ടികയുമായി ഞങ്ങൾക്ക് ബന്ധമില്ലെന്ന് സംഘടന
കോഴിക്കോട്: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിലവിവരപ്പട്ടികയുമായി ബന്ധമില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ. കഴിഞ്ഞ ദിവസം മുതലാണ് സോഷ്യൽ മീഡിയയിലും വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലും പുതുക്കിയ വിലവിവരപ്പട്ടികയെന്ന നിലയിൽ ഈ നോട്ടീസ് പ്രചരിച്ചത്. ഈ വിലവിവരം കണ്ട് പലരും സോഷ്യൽ മീഡിയയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് അസോസിയേഷൻ ഭാരവാഹികൾ വിശദീകരണവുമായി രംഗത്തെത്തിയത്. കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ പേര് വച്ചിറക്കിയ നോട്ടീസ് നാഥനില്ലാത്ത ഒന്നാണെന്നും ഇത്തരത്തിൽ വില ഏകീകരിക്കുന്ന പതിവ് അസോസിയേഷനില്ലെന്നും ഭാരവാഹികൾ പറയുന്നു….