
മണിക്കൂറുകൾ കൊണ്ട് 35,860 കോടി രൂപ സമ്പാദിച്ച് അംബാനി; പാകിസ്താനിലെ 10 അതിസമ്പന്നരുടെ ആകെ ആസ്തിയേക്കാൾ മൂന്നിരട്ടി സ്വത്ത്
മുംബൈ; നീയെന്താ അംബാനിയാണെന്നാണോ വിചാരം? നമ്മുടെ നാട്ടിൽ ഒരാൾ കാശ് പരിധിക്കപ്പുറം ചെലവാക്കിയാൽ ആളുകൾ ചോദിക്കുന്ന ചോദ്യമാണിത്. രാജ്യത്തെ ഏറ്റവും വലിയ പണക്കാരൻ എന്ന കിരീടം മുകേഷ് അംബാനിയെന്ന വ്യവസായി അണിയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഓരോദിനവും സമ്പത്ത് കുമിഞ്ഞുകൂടുന്ന മാജിക്കാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 10,160 കോടി യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇപ്പോഴിതാ ലോകത്തെ അമ്പരപ്പിച്ച് അദ്ദേഹത്തിന്റെ ആസ്തിയിൽ ഗംഭീര വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. വെറും 120 മണിക്കൂറിൽ 35,860 കോടി രൂപയുടെ ആസ്തി വർധനയാണ് മുകേഷ്…