520 കിലോമീറ്റർ റേഞ്ചുമായി ബിവൈഡി ഇ7; ഹോണ്ട സിറ്റിയുടെ വിലയ്ക്ക് ഇലക്ട്രിക് സെഡാന്‍?..

നമ്മുടെ ഹോണ്ട സിറ്റിയുടെ വിലയിൽ 500 കിലോമീറ്ററിലേറെ റേഞ്ചുള്ള ഒരു ബജറ്റ് ഇലക്ട്രിക് സെഡാൻ, അതാണ് ബിവൈഡിയുടെ പുതിയ ഇ7. ഇക്കഴിഞ്ഞ ഏപ്രിലിൽ ആദ്യം വിശദാംശങ്ങൾ പുറത്തുവിട്ട ഇ7 നിലവിൽ ചൈനയിലാണ് ബിവൈഡി പുറത്തിറക്കിയിരിക്കുന്നത്. ഫീച്ചറുകളുടേയും സൗകര്യങ്ങളുടേയും അടിസ്ഥാനത്തിൽ ഇന്ത്യൻ വിപണിയിൽ ഇ7 എത്താനുള്ള സാധ്യതകൾ കൂടുതലാണ്. അങ്ങനെയെങ്കിൽ സീൽ സെഡാന് താഴെയായിട്ടാവും ബിവൈഡി ഇ7നെ അവതരിപ്പിക്കുക.ബിവൈഡിയുടെ ബജറ്റ് ഇലക്ട്രിക് സെഡാനായ ഇ7ന് 1,03,800 ചൈനീസ് യുവാൻ മുതൽ 1,15,800 യുവാൻ വരെയാണ് വില.രൂപയിലേക്ക് മാറ്റുമ്പോൾ ഇത്…

Read More

പെട്രോൾ കാശ് ലാഭമാണ് പക്ഷേ മെയിൻ്റെനൻസോ; ഇവികളുടെ പീരിയോഡിക്കൽ സർവീസ് നോക്കിയാലോ

ICE എഞ്ചിൻ വാഹനങ്ങളേക്കാൾ ഇപ്പോൾ ലാഭകരമെന്ന് പറയുന്നത് ഇലക്ട്രിക് വാഹനങ്ങളാണല്ലോ. എന്നാൽ പെട്രോൾ,ഡീസൽ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വാഹനങ്ങളുടെ സർവീസിൻ്റെ ചിലവ് ഏതുവിധമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പല കണക്കുകളും സൂചിപ്പിക്കുന്നത് ഇലക്ട്രിക് വാഹനങ്ങൾ പരിപാലിക്കാൻ വളരെ എളുപ്പമാണ് എന്നതാണ്. ഇലക്ട്രിക് കാറുകള്‍ നഗരയാത്രകള്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിങ്ങള്‍ ഇടക്കിടക്ക് ദൂരയാത്രകള്‍ പോകുകയോ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവരോ ആണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു ഇവി വാങ്ങിയിടുന്നത് അത്ര ബുദ്ധിയല്ലെന്ന് വേണം പറയാന്‍. വീട്,…

Read More

34 കി.മീ മൈലേജുള്ള ഈ കാറിന് വില 4.09 ലക്ഷം രൂപ മാത്രം! ഓരോ മാസവും വാങ്ങുന്നത് പതിനായിരങ്ങള്‍

കുറഞ്ഞ വിലയും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ളതുമായ കാറുകള്‍ നിര്‍മിച്ച് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ചിരകാല പ്രതിഷ്ഠ നേടിയ ബ്രാന്‍ഡ് ആണ് മാരുതി സുസുക്കി. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന മൈലേജുള്ള കാറുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് കമ്പനി ചെയ്യുന്നത്. 2025 ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ ഈ വാഹനങ്ങളുടെ ജനപ്രീതി എടുത്തുകാണിക്കുന്നു. എസ്‌യുവി ജ്വരത്തിനിടയില്‍ അടുത്ത കാലത്തായി നിറംമങ്ങിയെങ്കിലും ചെറുകാര്‍ വിപണി ഇനിയും ‘തീര്‍ന്നിട്ടില്ല’ എന്നാണ് സെയില്‍സ് ചാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം…

Read More

അറബിയുമായുള്ള കല്യാണം ഉടൻ, ടെസ്‌ല സൈബർട്രക്കിനൊപ്പം ചിത്രങ്ങളെടുത്ത നായികയെ മനസിലായോ…

മലയാള സിനിമയിലെ നടിമാരെ പോലെ തന്നെ സുപരിചിതരാണ് തമിഴിലേയും തെലുങ്കിലേയുമെല്ലാം മിക്ക നടിമാരും. അത്തരത്തിൽ ഒരാളാണ് 2008-ൽ കാതലിൽ വിഴുന്തേൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സുനൈന. ഹൈദരാബാദുകാരിയാണെങ്കിലും താരത്തിനെ പലരും തിരിച്ചറിയുന്നത് കോളിവുഡിലെ വേഷങ്ങളിലൂടെയാണ്. ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ച് മോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ സുനൈനയ്ക്കായിരുന്നു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത തമിഴ് ക്രൈം ത്രില്ലർ ഇൻസ്പെക്ടർ ഋഷിയിലാണ് സുനൈന അവസാനമായി അഭിനയിച്ചത്. എന്തായാലും ഇപ്പോൾ അത്ര സജീവമല്ലാത്ത താരം…

Read More

ഇവികൾക്ക് സബ്സിഡി വേണ്ടെന്ന് പറഞ്ഞത് ഇതു കൊണ്ടാണോ? മഹീന്ദ്ര ഇവികൾ കണ്ട് കണ്ണുതള്ളി ഗഡ്ഗരിജി!

കാലങ്ങളായി ഇവികളെ വലിയ രീതിയിൽ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഡരി. ഇലക്‌ട്രിക് മൊബിലിറ്റി ഇന്ത്യയിൽ വർധിച്ചു വരുന്ന മലിനീകരണം കുറയ്ക്കാൻ സഹായിക്കും എന്നും ഇന്ധന ഇറക്കുമതിയിൽ ബിൽ വെട്ടിക്കുറച്ച് ഫോറിൻ എക്സ്ചേഞ്ചിന്റെ കാര്യത്തിൽ രാജ്യത്തിന് ശതകോടിക്കണക്കിന് രൂപ ലാഭം നേടാനും സഹായിക്കും എന്നും അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ മഹീന്ദ്ര പുറത്തിറക്കിയ BE 6, XEV 9e എന്നീ ഇലക്ട്രിക് എസ്‌യുവികളിൽ മന്ത്രി ഒരു ടെസ്റ്റ് റൺ നടത്തി, ഇരു എസ്‌യുവികളിലെയും…

Read More

ടാറ്റ എന്നാ സുമ്മാവാ! ആദ്യ മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ വിപണിയിലേക്ക്; സെലിബ്രിറ്റികളുടെ ഇഷ്ടവാഹനത്തിന്റെ വിലയറിയാം

ആഢംബര വാഹനപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ-2025ന്റെ വിൽപ്പന രാജ്യത്ത് ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമാണ് റേഞ്ച് റോവര്‍ ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ ജാഗ്വാറാണ് പുറത്തിറക്കുന്നത്. 2024 ലാണ് റേഞ്ച് റോവറുകള്‍ തദ്ദേശീയ നിർമാണം ആരംഭിച്ചത്. ഇതോടെ റേഞ്ച് റോവര്‍ സ്‌പോര്‍ട്, റേഞ്ച് റോവര്‍ LWB മോഡലുകളുടെ വില കാര്യമായി കുറഞ്ഞിരുന്നു. 1.45 കോടി രൂപയിലാണ് പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന്റെ എക്സ് ഷോറും…

Read More

ഒരു കിലോമീറ്ററിന് ചെലവ് 17 പൈസ; വില ഒരു ലക്ഷത്തിന് താഴെ മാത്രം

ഇന്ധനത്തിന്റെ തീവില കാരണം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഫോര്‍വീലറുകളുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാമത് ആണെങ്കില്‍ ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ ഇ.വിയിലേക്ക് മാറുന്നതില്‍ ഒന്നാമതാണ് കേരളം. പലര്‍ക്കും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ താത്പര്യമുണ്ടെങ്കിലും ഇ.വി വണ്ടികളുടെ ഉയര്‍ന്ന വിലയാണ് പിന്‍മാറ്റത്തിനുള്ള ഒരേയൊരു കാരണം. ഭാവിയില്‍ ഇ.വികളുടെ വില കുറയുമെന്ന് തന്നെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ പുതിയതായി അവതരിപ്പിക്കപ്പെട്ട ഒരു വാഹനമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി…

Read More

ആറു മാസത്തേക്ക് ചാർജിങ് ഫ്രീ, വമ്പൻ ഓഫറിട്ട് ടാറ്റ; ഓഫർ ഡിസംബർ 31 വരെ മാത്രം..!!

ന്യൂഡൽഹി: ടാറ്റയുടെ ഇലക്ട്രിക് വാഹനമായ നെക്സോൺ ഇ.വി, കർവ്വ് ഇ.വി എന്നിവ വാങ്ങുന്നവർക്ക് വമ്പൻ ഓഫറിട്ട് കമ്പനി. ഡിസംബർ ഒൻപതിനും 31 നും ഇടയിൽ വാഹനം വാങ്ങുന്നവർക്ക് ടാറ്റ മോട്ടോർസ് സൗജന്യ ചാർജിങ് വാഗ്ദാനം ചെയ്തു. ടാറ്റ പവർ ഇസെഡിന്റെ രാജ്യത്തുടനീളമുള്ള 5,500-ലധികം ചാർജിംഗ് സ്റ്റേഷനുകളിൽ മാത്രമേ ഈ ഓഫർ ലഭ്യമാകൂ. ടാറ്റ പവർ ഇസെഡ് ചാർജിന്റെ ഫോൺ ആപ്പിൽ ഉപഭോക്താക്കൾ വാഹനം രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, രണ്ട് ദിവസത്തിനുള്ളിൽ സേവനം ലഭിക്കും. ഈ ആപ്പിൽ രജിസ്റ്റർ ചെയ്ത…

Read More

എക്സ്ഷോറൂം വിലയിൽ വീഴരുതേ, 7.89 ലക്ഷത്തിന്റെ കൈലാക് മുറ്റത്തെത്തിക്കാൻ വേണ്ടത് 9.47 ലക്ഷം രൂപ

ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ വിപ്ലവമാവാനായി എത്തിയിരിക്കുകയാണ് സ്കോഡ കൈലാക് (Skoda Kylaq). മാരുതി സുസുക്കി ബ്രെസയും ടാറ്റ നെക്സോണും ഭരിച്ചിരുന്ന വിഭാഗത്തിലേക്ക് എത്തുമ്പോൾ വെന്നിക്കൊടി പാറിക്കാൻ ചെറിയ കളികളൊന്നും പോരെന്ന് സ്കോഡയ്ക്ക് നന്നായിട്ടറിയാം. അതിനാൽ തന്നെ വിലക്കുറവ് എന്ന തന്ത്രമാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇവിടെ പയറ്റിയിരിക്കുന്നത്. അതും നിർമാണ നിലവാരത്തിലും സേഫ്റ്റിയിലും യാതൊരുവിധ വിട്ടുവീഴ്ച്ചകളും ചെയ്യാതെയാണ് കൈലാക് പണികഴിപ്പിച്ചിരിക്കുന്നത്. 7.89 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ ഇതിനോടകം പലരും വീണിട്ടുമുണ്ട് കേട്ടോ….

Read More

തത്കാലം പേര് മാറ്റുന്നു, കോടതിയിൽ കണ്ടോളാമെന്ന് മഹീന്ദ്ര; BE 6e യെ ‘BE 6’ എന്നാക്കി പുറത്തിറക്കും

ന്യൂഡൽഹി: മഹീന്ദ്രയും ഇൻഡിഗോ എയർലൈൻസും തമ്മിലുള്ള ട്രേഡ് മാർക്ക് തർക്കത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് മഹീന്ദ്ര. കഴിഞ്ഞ ആഴ്ച അവതരിച്ച മഹീന്ദ്രയുടെ BE 6e ഇലക്ട്രിക് എസ്‌.യു.വി ഇനി ‘BE 6’ എന്നായിരിക്കും അറിയപ്പെടുക. എന്നാൽ, പുനർനാമകരണം താത്കാലികമാണെന്നും കോടതിയിൽ പോരാടുമെന്നും മഹീന്ദ്ര അറിയിച്ചു. മഹീന്ദ്ര BE 6e യിലെ 6e തങ്ങളുടേതാണെന്ന് വാദിച്ച് ഇൻഡിഗോ എയർലൈൻസാണ് ഡൽഹി ഹൈകോടതിയിൽ ട്രേഡ്‌മാർക്ക് ലംഘന കേസ് ഫയൽ ചെയ്തത്. പരസ്യവും ഗതാഗതവും ഉൾപ്പെടെ വിവിധ മേഖലകളിൽ തങ്ങൾ ഉപയോഗിക്കുന്ന…

Read More