
ഇവികൾക്ക് സബ്സിഡി വേണ്ടെന്ന് പറഞ്ഞത് ഇതു കൊണ്ടാണോ? മഹീന്ദ്ര ഇവികൾ കണ്ട് കണ്ണുതള്ളി ഗഡ്ഗരിജി!
കാലങ്ങളായി ഇവികളെ വലിയ രീതിയിൽ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഡരി. ഇലക്‌ട്രിക് മൊബിലിറ്റി ഇന്ത്യയിൽ വർധിച്ചു വരുന്ന മലിനീകരണം കുറയ്ക്കാൻ സഹായിക്കും എന്നും ഇന്ധന ഇറക്കുമതിയിൽ ബിൽ വെട്ടിക്കുറച്ച് ഫോറിൻ എക്സ്ചേഞ്ചിന്റെ കാര്യത്തിൽ രാജ്യത്തിന് ശതകോടിക്കണക്കിന് രൂപ ലാഭം നേടാനും സഹായിക്കും എന്നും അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ മഹീന്ദ്ര പുറത്തിറക്കിയ BE 6, XEV 9e എന്നീ ഇലക്ട്രിക് എസ്‌യുവികളിൽ മന്ത്രി ഒരു ടെസ്റ്റ് റൺ നടത്തി, ഇരു എസ്‌യുവികളിലെയും…