ഇന്ത്യക്കാരന് 8 കോടിയിലേറെ രൂപ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ.!! മലയാളിക്ക് ആഡംബര മോട്ടോർബൈക്ക്…

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യൻ ഭാഗ്യം. ഇന്ത്യക്കാരനായ ടി.ജെ. അലെന്(34) 8 കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു. മലയാളിയടക്കം 2 ഇന്ത്യക്കാർക്കും ഡൊമിനിക്കൻ സ്വദേശിക്കും ആഡംബര വാഹനങ്ങൾ സമ്മാനം.

2013 മുതൽ ദുബായിൽ താമസിക്കുന്ന അലെൻ ഈ മാസം 8ന് ഓൺലൈനിലൂടെയാണ് സമ്മാനം കൊണ്ടുവന്ന ടിക്കറ്റെടുത്തത്. ജബൽ അലി റിസോർട് ആൻഡ് ഹോട്ടലിൽ ചീഫ് എൻജിനീയറായ ഇദ്ദേഹം കഴിഞ്ഞ 3 വർഷമായി പതിവായി ഭാഗ്യ പരീക്ഷണം നടത്തിവരുന്നയാളാണ്. ഇതോടെ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടികൾ വാരുന്ന 240-ാമത്തെ ഇന്ത്യക്കാരനായി അലെൻ.

ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളിൽ മലയാളിയടക്കം 2 ഇന്ത്യക്കാർക്ക് ആഡംബര വാഹനങ്ങൾ സമ്മാനം ലഭിച്ചു. കഴിഞ്ഞ 13 വർഷമായി യുഎഇയിലുള്ള അജി ബാലകൃഷ്ണനാ(52)ണ് ആഡംബര മോട്ടോർ ബൈക്ക് സ്വന്തമാക്കിയ മലയാളി, ദുബായിലെ സുരക്ഷാ കമ്പനിയിൽ സെക്യൂരിറ്റി ഓഫിസറാണ്. ഇന്ത്യക്കാരനായ പ്രദുൽ ദിവാകർ(40) ആഡംബര കാറും സ്വന്തമാക്കി. ഷാർജയിലെ ഓയിൻ ആൻഡ് ഗ്യാസ് കമ്പനിയിൽ ഐടി ആപ്ലിക്കേഷൻ മാനേജറായ ഇദ്ദേഹം കഴിഞ്ഞ 14 വർഷമായി ദുബായിൽ താമസിക്കുന്നു. ഡൊമനിക്കൻ സ്വദേശി ജാസിം ഫാത്തിയാണ് ആഡംബര കാർ സമ്മാനം നേടിയ മറ്റൊരാൾ.

Leave a Reply

Your email address will not be published. Required fields are marked *