ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലെത്തി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ തരംഗമായി മാറിയ മഹീന്ദ്ര ബിഇ6 മോഡലിന്റെ ഫോര്‍മുല ഇ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എഫ്ഇ2, എഫ്ഇ3 എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് യഥാക്രമം 23.69 ലക്ഷം രൂപയും 24.49 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഈ വാഹനത്തിന്റെ ബുക്കിങ് ജനുവരി 14 മുതല്‍ സ്വീകരിച്ച് തുടങ്ങുമെന്നും വിതരണം ഫെബ്രുവരി 14-ന് തുടങ്ങുമെന്നും മഹീന്ദ്ര അറിയിച്ചു.
റെഗുലര്‍ ബിഇ6 മോഡലിന്റെ പുറമെയുള്ള ഡിസൈനിലും അകത്തളത്തിലെ ഫീച്ചറുകളിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയാണ് ഫോര്‍മുല എഡിഷനുകള്‍ ഒരുക്കിയിരിക്കുന്നത്. ഓഫ് റോഡ് വാഹനങ്ങളില്‍ നല്‍കുന്നതിന് സമാനമായ അഗ്രസീവ് ബമ്പറുകള്‍, സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റ്, റൗണ്ട് ഷേപ്പില്‍ ഒരുക്കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, മുന്‍ഭാഗം മുതല്‍ പിന്നിലെ ബമ്പര്‍ വരെ നീളുന്ന ഗ്രേ കളര്‍ പ്ലാസ്റ്റിക് ക്ലാഡിങ്, മുന്നിലെ ക്വാട്ടര്‍ പാനലില്‍ നല്‍കിയിട്ടുള്ള ഡീക്കലുകള്‍, ഫിക്‌സഡ് ഗ്ലാസ് റൂഫ് എന്നിങ്ങനെ നീളും എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങള്‍.
ഗ്രാഫിക്കലായി നല്‍കിയിട്ടുള്ള പുതുമകളും ശ്രദ്ധേയമാണ്. ഫോര്‍മുല ഇ-യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട 12 ലൈനുകളുള്ള ഗ്രാഫിക്‌സ് ആണ് ബോണറ്റിലും റൂഫിലും നല്‍കിയിട്ടുള്ളത്. ഫോര്‍മുല എഡിഷനിലെ താഴ്ന്ന പതിപ്പായ എഫ്ഇ2-ല്‍ റെഗുലര്‍ ബിഇ6-ലെ 19 ഇഞ്ച് വലിപ്പമുള്ള വീലുകളാണ് നല്‍കിയിരിക്കുന്നത്. എഫ്ഇ3-ല്‍ 20 ഇഞ്ച് വീലുകള്‍ നല്‍കും. പിന്‍ഭാഗത്തെ ഡിസൈനിലും മാറ്റങ്ങളുണ്ട്. ഇതിനുപുറമെ, ബിഇ6 ബാഡ്ജിങ്ങിന് സമീപത്തായി ഫോര്‍മുല ഇ ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.
അകത്തളം ഏറെക്കുറെ റെഗുലര്‍ ബിഇ6-ന് സമാനമാണ്. ചതുരാകൃതിയില്‍ നല്‍കിയിട്ടുള്ള ടൂ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, ഡ്രൈവറിനായി ഒരുക്കിയിട്ടുള്ള ഹാലോ ലൂപ്പ് ക്യാബിന്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിനുമായി നല്‍കിയിട്ടുള്ള 12.3 ഇഞ്ച് വീതം വലിപ്പമുള്ള ഡ്യുവല്‍ സ്‌ക്രീനുകള്‍ എന്നിവ റെഗുലര്‍ ബിഇ6-ല്‍ നിന്നും കടംകൊണ്ടിട്ടുള്ളവയാണ്.
അതേസമയം, കറുപ്പും ഓറഞ്ചും നിറങ്ങള്‍ ചേര്‍ന്നാണ് ഈ വാഹനത്തിന്റെ ക്യാബിന്‍ അലങ്കരിച്ചിരിക്കുന്നത്. എഫ്‌ഐഎ ഫോര്‍മുല ഇ എഡിഷന്‍ ഫ്‌ളാഗ്, ഫോര്‍മുല ഇ ലോഗോ എന്നിവ പതിപ്പിച്ചിട്ടുള്ള ഡാഷ്‌ബോര്‍ഡും സീറ്റുകളും, എഫ്‌ഐഎ ബ്രാന്‍ഡിങ് സീറ്റ് ബെല്‍റ്റുകളും, മോട്ടോര്‍ സ്‌പോട്ട് റിലേറ്റഡ് ട്രിമ്മുകളും, ഫോര്‍മുല ഇ-യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയിട്ടുള്ള എക്‌സ്റ്റീരിയര്‍ എന്‍ജിന്‍ സൗണ്ടുമൊക്കെയാണ് പുതുതായി എത്തിയ പതിപ്പിന്റെ സവിശേഷതകള്‍.
മെക്കാനിക്കല്‍ ഫീച്ചറുകളിലും റെഗുലര്‍ ബിഇ 6 മോഡലിന്റെ പിന്‍ഗാമിയാണ് ഫോര്‍മുല എഡിഷന്‍ പതിപ്പുകള്‍. ബിഇ6-ന്റെ ഉയര്‍ന്ന വേരിയന്റില്‍ നല്‍കിയിട്ടുള്ള 79 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ഫോര്‍മുല എഡിഷന്‍ മോഡലുകളില്‍ നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം 286 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും ഇതില്‍ നല്‍കുന്നുണ്ട്. 682 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന് വാഗ്ദാനം ചെയ്യുന്നത്. അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ സംവിധാനമാണ് ഫോര്‍മുല എഡിഷനില്‍ ചേര്‍ത്തിരിക്കുന്നത്.
Okay, so Diuwincolourtrading is something I stumbled upon. Colour trading? Sounds interesting. I’d probably proceed with caution and do your research, but hey, maybe it’s your thing. Learn more: diuwincolourtrading
The welcome bonus was a great way to start. I am having a blast exploring all the different tables. Cheers to vnnohu00
Found this site through a friend and I am glad I did. The bonuses are actually fair and the customer support is helpful. Give krvip17kr a try!
I won a decent amount yesterday and the withdrawal was processed almost instantly. Total game changer. Visit phjili988 for the win.
I’ve been playing here for a few weeks now and the payouts are surprisingly fast. Definitely one of the smoothest experiences I’ve had. Check out 777abet
Best Jili experience I have had in a while. The bonuses are generous and the loading speed is impressive. Highly recommend ph991jili to everyone looking for big wins.