പെട്രോള്‍ 100ന് അടിക്കണോ 110ന് അടിക്കണോ? അറിയാം വസ്തുത

പെട്രോളോ ഡീസലോ നിറയ്ക്കുമ്പോള്‍ ആളുകള്‍ 100 രൂപയ്ക്ക് പകരം 110 രൂപയോ 120 രൂപയോ വെച്ച് ഇന്ധനം നിറയ്ക്കുന്നത് സാധാരണയായി കണ്ടുവരാറുണ്ട്. അതുപോലെ, ചിലര്‍ 500 രൂപയ്ക്ക് ഇന്ധനം നിറക്കണമെങ്കില്‍ 495 രൂപ തിരഞ്ഞെടുക്കും. എന്താണ് കാരണം? പെട്രോള്‍ പമ്പിലെ മീറ്ററുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ പുറത്താണ് ഇത്തരമൊരു തന്ത്രം പയറ്റാന്‍ വാഹനഉടമകളെ പ്രേരിപ്പിക്കുന്നതെന്ന് ക്വോറ സൈറ്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അനിമേഷ് കുമാര്‍ സിന്‍ഹ മറുപടി നല്‍കി. സിന്‍ഹയുടെ അഭിപ്രായ പ്രകാരം പെട്രോള്‍…

Read More

ടാറ്റ ഹാരിയര്‍ ഇവി എത്തുക 75 കിലോ വാട്ട് കരുത്തിന്റെ ബാറ്ററിയിലെന്ന് റിപ്പോര്‍ട്ട്‌..

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വൈവിധ്യം അതിവേഗം വളരുകയാണ്. ഈ വൈവിധ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്ന പ്രധാന ബ്രാൻഡ് ആണ് ടാറ്റ മോട്ടോഴ്സ്. ഇപ്പോ‍ഴിതാ കമ്പനിയുടെ പുതിയ ഇവിയുടെ വിശേഷങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ടാറ്റ ഹാരിയര്‍ ഇവി ഈ വര്‍ഷം ആദ്യ പാദം രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ്, ഇലക്ട്രിക് എസ് യു വിയെ കുറച്ചുള്ള വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 500 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 60 kWh ബാറ്ററിയുമായി ടാറ്റ ഹാരിയര്‍ ഇവി വരാന്‍…

Read More

6e,9e മോഡലുകള്‍ തുടക്കം മാത്രം; ഇന്‍ഗ്ലോയിലൂടെ ഇ.വി. ശ്രേണി പിടിക്കാന്‍ മഹീന്ദ്ര, അടുത്തത് XEV 7e

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കക്കാരെന്ന് അവകാശപ്പെടാവുന്ന വാഹന നിർമാതാക്കളാണ് മഹീന്ദ്ര. E2O, ഇ-വെറിറ്റോ എന്നീ മോഡലുകളിലൂടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് ഈ വാഹനങ്ങളെല്ലാം പിൻവലിച്ച് എക്സ്.യു.വി.400 എന്ന ഒരൊറ്റ മോഡലിലേക്ക് ഒതുങ്ങുകയും ചെയ്തു. എന്നാൽ, വലിയൊരു കുതിച്ച് ചാട്ടത്തിന് മുന്നോടിയായിരുന്നു ഈ പിൻവലിയൽ എന്നാണ് മഹീന്ദ്രയുടെ പുതിയ നീക്കങ്ങൾ നൽകുന്ന സൂചന. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഹീന്ദ്ര പുറത്തിറക്കിയ ബി.ഇ.6ഇ, എക്സ്.ഇ.വി.9ഇ എന്നീ മോഡലുകൾക്ക് പുറമെ കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്സ്.യു.വി. 700-യെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് മോഡലും…

Read More

ബോർഡിങ് പാസ് നല്‍കിയ യാത്രക്കാരനെ കൂട്ടാതെ എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നു

ബോർഡിങ് പാസ് നല്‍കിയ യാത്രക്കാരനെ കൂട്ടാതെ മസ്കത്തിൽനിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നു. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോട് കാണിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റത്തിന് ഇരയായത് കണ്ണൂര്‍‌ മുഴപ്പിലങ്ങാട് സ്വദേശിയാണ്. നവംബര്‍ 29ന് ഉച്ചക്ക് 12.30ന് കണ്ണൂരിലേക്കുള്ള വിമാനത്തിന് ടിക്കറ്റെടുത്തത് പ്രകാരം കൃത്യസമയത്തിന് മുമ്പുതന്നെ മത്രയില്‍നിന്ന് മസ്കത്ത് വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബോർഡിങ് പാസ് നല്‍കിയ ശേഷം നിശ്ചിത സമയത്തിലും അരമണിക്കൂര്‍‌ കഴിഞ്ഞേ വിമാനം പുറപ്പെടുകയുള്ളൂ എന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് പ്രാഥമിക കാര്യങ്ങള്‍ക്കും മറ്റുമായി ലോഞ്ചിനകത്ത് തന്നെയുള്ള പ്രാർഥനാ…

Read More

കൊച്ചി വിമാനത്താവളത്തെ മറികടന്നു, ബംഗളൂരു അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാമത്

ചെന്നൈയെയും കൊച്ചിയെയും പിന്തള്ളി ബംഗളൂരുവിലെ കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെ.ഐ.എ) ആദ്യമായി അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ വിമാനത്താവളമായി. ഒക്ടോബറിൽ 4.8 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് ബംഗളൂരു വിമാനത്താവളത്തിലൂടെ കടന്നു പോയത്. ചെന്നൈ എയര്‍പോര്‍ട്ടിലൂടെ 4.5 ലക്ഷവും കൊച്ചി വിമാനത്താവളത്തിലൂടെ 4.1 ലക്ഷവും അന്താരാഷ്ട്ര യാത്രക്കാരാണ് ഒക്ടോബര്‍ മാസം സഞ്ചരിച്ചത്. 17.5 ലക്ഷം പേര്‍ സഞ്ചരിച്ച ഡൽഹിയും 12.5 ലക്ഷം പേര്‍ സഞ്ചരിച്ച മുംബൈയുമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ) കണക്കുകള്‍ പ്രകാരം പട്ടികയില്‍…

Read More

നിലവാരമില്ലാത്ത ഉൽപ്പന്നം; ഫ്ലിപ്കാർട്ടിന് 10,000 രൂപ പിഴയിട്ട് കോടതി

മുംബൈ > നിലവാരമില്ലാത്ത ഉൽപ്പന്നം എത്തിച്ച പരാതിയിൽ ഫ്ലിപ്കാർട്ടിന് 10,000 രൂപ പിഴ വിധിച്ച് കോടതി. മുംബൈ ഉപഭോക്ത്യ കോടതിയുടെതാണ് വിധി. ഫ്ലിപ്കാർട്ടിലൂടെ യുവതി ഓർഡർ ചെയ്ത ഉൽപ്പന്നം നിലവാരം ഇല്ലാത്തതായിരുന്നു. ഇത് റിട്ടേൺ ചെയ്യാൻ ശ്രമിച്ചപ്പോൾ ഫ്ലിപ്കാർട്ട് സ്വീകരിച്ചില്ല. തുടർന്നാണ് യുവതി പരാതി നൽകിയത്. ഫ്ലിപ്കാർട്ടിന്റെ ‘ നോ റിട്ടേൺ പോളിസി’ അന്യായമാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.മുംബയിലെ ഗൊരെഗാവിൽ താമസിക്കുന്ന തരുണ രജ്പുതാണ് ഒക്ടോബർ ഒമ്പതിന് ഫ്ലിപ്കാർട്ടിൽ നിന്ന് 4,641 രൂപയ്ക്ക് ഹെർബലൈഫ് ന്യൂട്രീഷൻ ഫ്രഷ്…

Read More

ജിയോ സെപ്റ്റംബറില്‍ ഉപേക്ഷിച്ചത് 79 ലക്ഷം വരിക്കാര്‍, ജിയോയ്ക്ക് അടിതെറ്റിയത് എവിടെ? അവസരം മുതലാക്കി ബി.എസ്.എന്‍.എല്‍

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് സെപ്റ്റംബറില്‍ നഷ്ടപ്പെട്ടത് 79.6 ലക്ഷം വരിക്കാരെയാണ്. ജൂലൈയിലെ 7.5 ലക്ഷം വരിക്കാരും ഓഗസ്റ്റിൽ 41 ലക്ഷം വരിക്കാരും ജിയോ ഉപേക്ഷിച്ചു. വരിക്കാരുടെ ചോർച്ചയുടെ അലയൊലികൾ ജിയോയിൽ മാത്രം ഒതുങ്ങുന്നില്ല. ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ സെപ്റ്റംബറിൽ 14.3 ലക്ഷം ഉപയോക്താക്കളുടെ നഷ്ടം രേഖപ്പെടുത്തി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യഥാക്രമം 16.9 ലക്ഷവും 24 ലക്ഷവും വരിക്കാരാണ് എയര്‍ടെല്ലിന് നഷ്ടപ്പെട്ടത്. വോഡഫോൺ ഐഡിയയ്ക്ക് സെപ്റ്റംബറിൽ…

Read More