
‘തീറ്റിപ്പോറ്റാന്‍’ എതിരാളികളേക്കാള്‍ ഈസി, കിലോമീറ്ററിന് ചെലവ് 0.24 രൂപ മാത്രം! കൈലാക്ക് ഞെട്ടിക്കുകയാണെല്ലോ..
ഇന്ത്യയില്‍ അതിശക്തമായ മത്സരം നടക്കുന്ന ഒരു കാര്‍ സെഗ്‌മെന്റാണ് സബ് 4 മീറ്റര്‍ എസ്‌യുവികളുടേത്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO എന്നീ വമ്പന്‍മാര്‍ അണിനിരക്കുന്ന സെഗ്‌മെന്റിലേക്ക് അടുത്തിടെ ഒരു പോരാളിയെ ഇറക്കി വിട്ടിരിക്കുകയാണ് സ്‌കേഡ. ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡിന്റെ ഏറ്റവും ചെറുതും കുറഞ്ഞ വിലയുള്ളതുമായ കാറിന്റെ പേര് കൈലാക്ക് എന്നാണ്. മലയാളിയായ മുഹമ്മദ് സിയാദാണ് ഈ കാറിന് പേരിട്ടതെന്നത് നമുക്ക് അഭിമാനമാണ്. രണ്ട് ദിവസം മുമ്പാണ്…