ലിറ്ററിന് 15 രൂപക്ക് പെട്രോള്‍ കൊടുക്കാന്‍ കഴിയുമെന്നത് നിധിന്‍ ഗഡ്ക്കരിയുടെ തള്ളോ? ഇത്രയും വിലകുറഞ്ഞ് ഇന്ധനം കൊടുക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? സംഘി ഫലിതമെന്ന് വിമര്‍ശിക്കുന്നവര്‍ ഇത് മനസ്സിലാക്കണം; ഇന്ത്യയുടെ തലവര തിരുത്താന്‍ കഴിയുന്ന എണ്ണ വരുന്നുണ്ട്..
മോദി സര്‍ക്കാറിലെ ഏറ്റവും കഴിവുള്ള, ദീര്‍ഘവീക്ഷണമുള്ള മന്ത്രിമാരില്‍ ഒരാളാണ് നിധിന്‍ ഗഡ്ക്കരിയെന്ന ഉപരിതല ഗതാഗത, പെട്രോളിയം വകുപ്പ് മന്ത്രി അറിയപ്പെടുന്നത്്. ഇന്ത്യയെ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പെട്രോളിലേക്ക് മാറ്റുക, അതിവേഗ ഹൈവേ വികസനം സാധ്യമാക്കുക എന്നിവയൊക്കെ, മഹാരാഷ്ട്രയിലെ നാഗ്പ്പൂരില്‍ നിന്നുള്ള ഈ നേതാവിന്റെ സ്വപ്നങ്ങളാണ്. ‘ദ മാന്‍ ഓഫ്് വിഷന്‍സ്’ എന്നാണ് ഇന്ത്യാ ടുഡെ ഒരിക്കല്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഒരു വേള നരേന്ദ്രമോദിക്ക് പകരമായി, ഗഡ്ക്കരിയെ പ്രധാനമന്ത്രിയാക്കണം എന്നുവരെ ബിസിനസ് ലോകത്തുനിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പക്ഷേ, കഴിഞ്ഞ…