
സ്വകാര്യ വാഹന ഉപയോഗം;അപ്രയോഗിക നിർദ്ദേശങ്ങളുണ്ടാകരുത്. ജോസ് കെ മാണി
കോട്ടയം:ഒരാളുടെ പേരിൽ വാങ്ങുന്ന വാഹനം മറ്റൊരാൾക്ക് ഓടിക്കുവാനോ ഉപയോഗിക്കുവാനോ ആവില്ലെന്ന നില വന്നാൽ വാഹന ഉപയോഗം അസാധ്യമാകുമെന്ന സാഹചര്യം സംജാതമാകുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.ഇത് സംബന്ധിച്ച ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തുന്നതാണ്. കേരളത്തിന് പുറത്ത് അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികളുടെ പേരിൽ നാട്ടിൽ വാഹനങ്ങളുണ്ട്.ഈ വാഹനങ്ങൾ ഡ്രൈവറോ ബന്ധുക്കളോ നിരത്തിലിറക്കിയാലും ഉപയോഗിച്ചാലും കുറ്റമകരമാകുമെന്ന നില വരുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണ്. മാത്രമല്ല വാഹന ഉടമയുടെ ഒരു കുടുംബാംഗം ഈ വാഹനവുമായി…