
160 കോടിയുടെ ഫണ്ടിങ് നേടി മലയാളി സ്റ്റാര്‍ട്ടപ്പ് ക്ലൗഡ്സെക്
കൊച്ചി: മലയാളിയായ രാഹുൽ ശശിയുടെ നേതൃത്വത്തിലുള്ള ക്ലൗഡ്സെക് എന്ന സ്റ്റാർട്ടപ്പ് 160 കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി. നിർമിത ബുദ്ധി (എഐ) യുടെ സഹായത്തോടെ സൈബർ ആക്രമണ സാധ്യതകളെക്കുറിച്ച് കമ്പനികൾക്ക് മുന്നറിയിപ്പു നൽകുകയും സുരക്ഷ ഒരുക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ക്ലൗഡ്സെക്. ബാങ്കിങ്, ആരോഗ്യ പരിരക്ഷ, പൊതുമേഖല, ടെക്നോളജി എന്നീ മേഖലകളിലായി 250-ലേറെ കമ്പനികൾക്ക് ക്ലൗഡ്സെക് സൈബർ സുരക്ഷ ഒരുക്കുന്നുണ്ട്. 2015-ൽ തുടങ്ങിയ ഈ സംരംഭം ഇപ്പോൾ ഇന്ത്യ, സിങ്കപ്പൂർ, യുഎസ്, യുഎഇ എന്നിവിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്. നേരത്തേ…