അന്ന് ആൾക്കൂട്ടത്തിലൊരുവൻ, ഇന്ന് നായകൻ; പരിശ്രമത്തിന്റെ മറ്റൊരു പേരാണ് ടൊവിനോ, വൈറൽ കുറിപ്പ്..
മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. ദീർഘനാളത്തെ പരിശ്രമങ്ങൾക്കും കഷ്ടപ്പാടിനും ശേഷമാണ് ടൊവിനോ നാം ഇന്ന് കാണുന്ന താരമായി മാറിയത്. ടൊവിനോയുടെ കരിയറിനെയും കടന്നുവന്ന വഴികളെയും കുറിച്ച് സംസാരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാപ്രേമികളുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്റിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ പൂർണരൂപം വായിക്കാം. അയാൾ വന്ന വഴി എളുപ്പമായിരുന്നില്ല. ആരും വഴിയൊരുക്കിയിരുന്നില്ല, പിന്നിൽ വലിയ ഫിലിം ഫാമിലിയില്ല, പക്ഷേ, എന്നാലും ചിലതുണ്ടായിരുന്നു, കഠിന പരിശ്രമവും, ആത്മവിശ്വാസവും, അഭിനയത്തെക്കുറിച്ചുള്ള തീപാറുന്ന ആഗ്രഹവും….