അടിമുടി ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍; BE6 ഫോര്‍മുല ഇ എഡിഷന്‍ അവതരിപ്പിച്ച് മഹീന്ദ്ര, വില 23.69 ലക്ഷം…
ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലെത്തി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ തരംഗമായി മാറിയ മഹീന്ദ്ര ബിഇ6 മോഡലിന്റെ ഫോര്‍മുല ഇ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എഫ്ഇ2, എഫ്ഇ3 എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് യഥാക്രമം 23.69 ലക്ഷം രൂപയും 24.49 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഈ വാഹനത്തിന്റെ ബുക്കിങ് ജനുവരി 14 മുതല്‍ സ്വീകരിച്ച് തുടങ്ങുമെന്നും വിതരണം ഫെബ്രുവരി 14-ന് തുടങ്ങുമെന്നും മഹീന്ദ്ര അറിയിച്ചു. റെഗുലര്‍ ബിഇ6 മോഡലിന്റെ പുറമെയുള്ള ഡിസൈനിലും അകത്തളത്തിലെ ഫീച്ചറുകളിലും…