തത്കാലം പേര് മാറ്റുന്നു, കോടതിയിൽ കണ്ടോളാമെന്ന് മഹീന്ദ്ര; BE 6e യെ ‘BE 6’ എന്നാക്കി പുറത്തിറക്കും
ന്യൂഡൽഹി: മഹീന്ദ്രയും ഇൻഡിഗോ എയർലൈൻസും തമ്മിലുള്ള ട്രേഡ് മാർക്ക് തർക്കത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് മഹീന്ദ്ര. കഴിഞ്ഞ ആഴ്ച അവതരിച്ച മഹീന്ദ്രയുടെ BE 6e ഇലക്ട്രിക് എസ്.യു.വി ഇനി ‘BE 6’ എന്നായിരിക്കും അറിയപ്പെടുക. എന്നാൽ, പുനർനാമകരണം താത്കാലികമാണെന്നും കോടതിയിൽ പോരാടുമെന്നും മഹീന്ദ്ര അറിയിച്ചു. മഹീന്ദ്ര BE 6e യിലെ 6e തങ്ങളുടേതാണെന്ന് വാദിച്ച് ഇൻഡിഗോ എയർലൈൻസാണ് ഡൽഹി ഹൈകോടതിയിൽ ട്രേഡ്‌മാർക്ക് ലംഘന കേസ് ഫയൽ ചെയ്തത്. പരസ്യവും ഗതാഗതവും ഉൾപ്പെടെ വിവിധ മേഖലകളിൽ തങ്ങൾ ഉപയോഗിക്കുന്ന…