
ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഒരു തുരങ്കപാത; വൈറ്റ്ഫീൽഡിൽ നിന്നുള്ള യാത്രാസമയം 30 മിനിറ്റ് കുറയും
ബെംഗളൂരു: ബെംഗളൂരുവിൻ്റെ കിഴക്കൻ മേഖലയിൽനിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയ്ക്കാൻ വഴിയൊരുങ്ങുന്നതായി റിപ്പോർട്ട്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നടത്തിപ്പുകാരായ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL- ബിയാൽ) ബെംഗളൂരുവിൻ്റെ കിഴക്കൻ മേഖലയെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കാൻ പുതിയ തുരങ്കപാത (ഈസ്റ്റേൺ കൺക്ടിവിറ്റി ടണൽ) യ്ക്കായാണ് ആലോചന തുടങ്ങിയിരിക്കുന്നതെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബിയാൽ നടത്തുന്ന 16,500 കോടി രൂപയുടെ അടിസ്ഥാനവികസന പദ്ധതിയിൽ ഉൾപ്പെടുന്നതാണ് തുരങ്കപാത. ബെംഗളൂരുവിലെ വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച മുൻനിർത്തിയാണ് അടിസ്ഥാനവികസന…