
6e,9e മോഡലുകള്‍ തുടക്കം മാത്രം; ഇന്‍ഗ്ലോയിലൂടെ ഇ.വി. ശ്രേണി പിടിക്കാന്‍ മഹീന്ദ്ര, അടുത്തത് XEV 7e
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കക്കാരെന്ന് അവകാശപ്പെടാവുന്ന വാഹന നിർമാതാക്കളാണ് മഹീന്ദ്ര. E2O, ഇ-വെറിറ്റോ എന്നീ മോഡലുകളിലൂടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് ഈ വാഹനങ്ങളെല്ലാം പിൻവലിച്ച് എക്സ്.യു.വി.400 എന്ന ഒരൊറ്റ മോഡലിലേക്ക് ഒതുങ്ങുകയും ചെയ്തു. എന്നാൽ, വലിയൊരു കുതിച്ച് ചാട്ടത്തിന് മുന്നോടിയായിരുന്നു ഈ പിൻവലിയൽ എന്നാണ് മഹീന്ദ്രയുടെ പുതിയ നീക്കങ്ങൾ നൽകുന്ന സൂചന. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഹീന്ദ്ര പുറത്തിറക്കിയ ബി.ഇ.6ഇ, എക്സ്.ഇ.വി.9ഇ എന്നീ മോഡലുകൾക്ക് പുറമെ കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്സ്.യു.വി. 700-യെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് മോഡലും…