കോട്ടയം ലുലു മാള്‍ എന്ന് തുറക്കും? പ്രഖ്യാപനം ഇതാ: ലക്ഷ്യം വെക്കുന്നത് 55 ലക്ഷത്തിലധികം പേരെ
കോട്ടയം: കോട്ടയം ലുലു മാള്‍ ഡിസംബറില്‍ തുറക്കുമെന്ന പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്. ഡിസംബർ പകുതിയോടെ മാള്‍ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഷോപ്പിംഗ് മാള്‍ ഡയറക്ടർ ഷിബു ഫിലിപ്പ് വ്യക്തമാക്കി. 2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ കോട്ടയം എ സി റോഡിന് സമീപം മണിപ്പുഴയിലാണ് പുതിയ മാള്‍ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ അഞ്ചാമത്തെ ലുലുമ മാളാണിത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് നിലവില്‍ സംസ്ഥാനത്ത് മാളുകളുള്ളത്. ഇത് കേരളത്തിലെ ടയർ-3 വിപണികളിലുടനീളം…