
520 കിലോമീറ്റർ റേഞ്ചുമായി ബിവൈഡി ഇ7; ഹോണ്ട സിറ്റിയുടെ വിലയ്ക്ക് ഇലക്ട്രിക് സെഡാന്‍?..
നമ്മുടെ ഹോണ്ട സിറ്റിയുടെ വിലയിൽ 500 കിലോമീറ്ററിലേറെ റേഞ്ചുള്ള ഒരു ബജറ്റ് ഇലക്ട്രിക് സെഡാൻ, അതാണ് ബിവൈഡിയുടെ പുതിയ ഇ7. ഇക്കഴിഞ്ഞ ഏപ്രിലിൽ ആദ്യം വിശദാംശങ്ങൾ പുറത്തുവിട്ട ഇ7 നിലവിൽ ചൈനയിലാണ് ബിവൈഡി പുറത്തിറക്കിയിരിക്കുന്നത്. ഫീച്ചറുകളുടേയും സൗകര്യങ്ങളുടേയും അടിസ്ഥാനത്തിൽ ഇന്ത്യൻ വിപണിയിൽ ഇ7 എത്താനുള്ള സാധ്യതകൾ കൂടുതലാണ്. അങ്ങനെയെങ്കിൽ സീൽ സെഡാന് താഴെയായിട്ടാവും ബിവൈഡി ഇ7നെ അവതരിപ്പിക്കുക.ബിവൈഡിയുടെ ബജറ്റ് ഇലക്ട്രിക് സെഡാനായ ഇ7ന് 1,03,800 ചൈനീസ് യുവാൻ മുതൽ 1,15,800 യുവാൻ വരെയാണ് വില.രൂപയിലേക്ക് മാറ്റുമ്പോൾ ഇത്…