“രാജ്യത്ത് ഇൻഡക്ഷൻ കുക്കറുകളുടെ ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം”

രാജ്യത്ത് പാചകവാതക ഉപയോഗത്തിന് നിയന്ത്രണങ്ങൾ കടുക്കുന്ന പശ്ചാത്തലത്തിൽ, ബദൽ സംവിധാനമായ ഇൻഡക്ഷൻ കുക്കറുകളുടെ വിപണി സജീവമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇറക്കുമതിയിലെ തടസ്സങ്ങൾ പാചകവാതക വിതരണത്തെ ബാധിക്കാതിരിക്കാൻ വൈദ്യുത പാചക ഉപകരണങ്ങളുടെ ഉത്പാദനം ഉയർത്താനാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദേശം.

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇൻഡക്ഷൻ കുക്കറുകളുടെ ലഭ്യതയിൽ കുറവ് അനുഭവപ്പെട്ടതോടെ, ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി തുടങ്ങി. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും പങ്കെടുത്തു. എൽ.പി.ജി പ്രതിസന്ധി മൂലം വൈദ്യുത പാചക ഉപകരണങ്ങൾക്ക് ഡിമാൻഡ് ഏറിയെങ്കിലും വിപണിയിൽ ആവശ്യത്തിന് ഉൽപ്പന്നങ്ങൾ ലഭ്യമല്ലാത്ത സാഹചര്യം യോഗം വിലയിരുത്തി.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലടക്കം ഇൻഡക്ഷൻ കുക്കറുകൾക്കും അനുബന്ധ പാത്രങ്ങൾക്കും രൂക്ഷമായ സ്റ്റോക്ക് കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശീയമായി നിർമ്മാണം ഉയർത്താനാണ് ലക്ഷ്യം. ഇതിനായി നിർമ്മാതാക്കൾക്ക് പ്രത്യേക ഇളവുകൾ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ ഉണ്ടായേക്കാവുന്ന എൽ.പി.ജി പ്രതിസന്ധി മുൻകൂട്ടി കണ്ടാണ് സർക്കാരിന്റെ ഈ തയ്യാറെടുപ്പ്.

കേരളത്തിലെ അടുക്കളകൾ പാചകവാതകത്തിൽ നിന്ന് വൈദ്യുത ഉപകരണങ്ങളിലേക്ക് വഴിമാറുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻഡക്ഷൻ കുക്കറുകൾക്ക് വിപണിയിൽ വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. ഇൻഡക്ഷൻ കുക്കറുകൾക്ക് പുറമെ മൈക്രോവേവ് ഓവനുകൾ, ഹോട്ട് പ്ലേറ്റുകൾ, എയർ ഫ്രയറുകൾ എന്നിവയ്ക്കും ആവശ്യക്കാർ ഏറിയിട്ടുണ്ടെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.

2 thoughts on ““രാജ്യത്ത് ഇൻഡക്ഷൻ കുക്കറുകളുടെ ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം””

  1. I’ve been trying a few different platforms lately and this one really stands out. The interface is smooth and everything loads fast. Definitely worth checking out bdvb89

Leave a Reply

Your email address will not be published. Required fields are marked *