ബ്ലാക്ക് ഫ്രൈഡേ ഓഫര്‍: നിരക്കുകള്‍ കുത്തനെ കുറച്ച് വിമാന കമ്പനികള്‍

ബ്ലാക്ക് ഫ്രൈഡേയോടു അനുബന്ധിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും റീട്ടെയിൽ സ്ഥാപനങ്ങളുടെയും പല വമ്പൻ ഓഫറുകളുടെയും വിശദവിവരങ്ങൾ കുറച്ച് ദിവസങ്ങളായി കേൾക്കുന്നുണ്ട്. ഗാഡ്ജറ്റുകളിൽ ഒന്നും താൽപര്യമില്ലാത്തവരാണോ നിങ്ങൾ എന്നാൽ കുടുബവുമായോ സുഹൃത്തുക്കളുമായോ ഒരുമിച്ച് ഒരു യാത്ര പ്ലാൻ ചെയ്തോളു… സഞ്ചാരികൾക്കായി കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് എയർലൈനുകളായ ഇൻഡിഗോയും എയർ ഇന്ത്യയും.

എയർ ഇന്ത്യ ബ്ലാക്ക് ഫ്രൈഡേയോടു അനുബന്ധിച്ച് ഇന്ത്യയ്ക്ക് അകത്തുള്ള ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് 20% ഡിസ്കൗണ്ടും രാജ്യാന്തര യാത്രകൾക്കുള്ള ടിക്കറ്റുകൾക്ക് 12% ഡിസ്കൗണ്ടും ലഭിക്കും. 2025 ജൂൺ 30 വരെയുള്ള ആഭ്യന്തര യാത്ര ടിക്കറ്റുകൾ നവംബർ 29 മുതൽ ഡിസംബർ രണ്ട് വരെ ബുക്ക് ചെയ്യാം. കൂടാതെ ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്കോ നോർത്ത് അമേരിക്കയിലേക്കോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 2025 ഒക്ടോബർ 2025 വരെയും സാധുതയുണ്ട്. എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് ഈ ബ്ലാക്ക് ഫ്രൈഡേ ആനുകൂല്യം ലഭിക്കുന്നത്.

ഇൻഡിഗോ എയർലൈൻ ഒരുപടികൂടി കടന്ന് വിമാന ടിക്കറ്റുകൾക്ക് മാത്രമല്ല ബാഗേജിനും ഡിസ്കൗണ്ട് ഏർപ്പെടുത്തിയിരിക്കുകയാണ്. വൺവേ ആഭ്യന്തര യാത്ര നിരക്ക് 1,199 രൂപയായും അന്താരാഷ്ട്ര യാത്രാ നിരക്ക് 5,199 രൂപയായും ഡിസ്കൗണ്ട് ചെയ്തിരിക്കുകയാണ് ഇൻഡിഗോ എയർലൈൻസ്. 2025 ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള ആഭ്യന്തര അന്താരാഷ്ട്ര യാത്ര ടിക്കറ്റുകൾ ഈ ഓഫറിലൂടെ ബുക്ക് ചെയ്യാം. അധിക ബാഗേജ് നിരക്കുകൾക്കുള്ള ചാർജിൽ 15% ഡിസ്കൗണ്ടും ഫാസ്റ്റ് ഫോർവേഡ് സർവീസിൽ 50% ഡിസ്കൗണ്ടും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *