സ്വകാര്യയാത്രയ്ക്ക് നിരക്ക് കൂട്ടി ദുബായ്; തിരക്കുള്ളപ്പോൾ സാലിക് ഗേറ്റ് കടക്കാൻ 6 ദിർഹം, നിരക്ക് വർധന ഇങ്ങനെ!…

ദുബായ്തിരക്കേറിയ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കാൻ നിരക്ക് കൂട്ടി ദുബായ്. നിലവിലെ 4 ദിർഹത്തിൽനിന്ന് 6 ദിർഹമാക്കിയാണ് (വേരിയബിൾ നിരക്ക്) വർധിപ്പിച്ചത്.

ഇതനുസരിച്ച് തിരക്കേറിയ സമയങ്ങളിൽ ദുബായിൽ 10 സാലിക് ഗേറ്റ് കടക്കുന്നവർ 60 ദിർഹം റോഡ് ടാക്സ് (ടോൾ) മാത്രം നൽകേണ്ടിവരും. തിരക്കില്ലാത്തസമയങ്ങളിൽ 4 ദിർഹം തുടരും.പുലർച്ചെ ഒന്നുമുതൽ രാവിലെ 6 വരെടോൾ ഈടാക്കില്ല. വേരിയബിൾനിരക്കുകൾ 2025 ജനുവരിഅവസാനത്തോടെ പ്രാബല്യത്തിൽവരും.

തിരക്കേറിയ സമയംരാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെ

തിരക്കില്ലാത്ത സമയം രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ പുലർച്ചെ ഒന്നുവരെയും.

പൊതുഅവധി, വിശേഷാവസരങ്ങൾ, പ്രധാന പരിപാടികൾ എന്നിവ ഒഴികെയുള്ള ഞായറാഴ്ചകളിൽ 4 ദിർഹമായിരിക്കും നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *