കൊഴിച്ചിൽ അകറ്റാനും മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാക്കാനും സഹായിക്കുന്ന ചില ഘടകങ്ങൾ ഉണ്ട്
അടുക്കളയിൽ എപ്പോഴും കിട്ടുന്ന ഉള്ളിക്കും വെളുത്തുള്ളിക്കും ആരോഗ്യത്തിലും തലമുടിയുടെ സംരക്ഷണത്തിലും ഏറെ പ്രാധാന്യമുണ്ട്. നിത്യവും പാചകത്തിനായി എടുക്കുമ്പോൾ അതിനെ വില കുറച്ചു കാണേണ്ട.
ഉള്ളി നീരിൽ സൾഫർ നിറഞ്ഞ സൈറ്റോകെമിക്കൽസ് അടങ്ങിയിട്ടുണ്ട്. ഉള്ളി നീരിൽ അടങ്ങിയിരിക്കുന്ന സൾഫർ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു. ഇത് മുടിയുടെ വളർച്ച വർധിപ്പിക്കുന്നു. ഒപ്പം ശിരോചർമ്മത്തിൽ ഉണ്ടാകുന്ന താരൻ തടയുന്നു. ഇത് മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായകരമാകുന്നു. ഈ ചേരുവകൾ ഉപയോഗിച്ച് തലമുടിയുടെ ആരോഗ്യത്തിനായി എണ്ണയും തയ്യാറാക്കാം. സവാളയും ചുവന്നുള്ളിയും മുടി പരിചരണത്തിന് ഉപയോഗിക്കാം. ഇവ അരച്ച് നീര് പിഴിഞ്ഞെടുത്ത് ശിരോചർമ്മത്തിൽ പുരട്ടുന്നത് ഫലപ്രദമാണ്.
വെളുത്തുള്ളി, ഉള്ളി ഹെയർ ക്ലെൻസർ
ഉള്ളിയും വെളുത്തുള്ളിയും തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കാം. ഇത് അരച്ച് നീര് നന്നായി പിഴിഞ്ഞെടുക്കാം. അൽപം വെളിച്ചെണ്ണയിലേയ്ക്ക് ആ നീര് അരിച്ചൊഴിക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഉള്ളി, വെളുത്തുള്ളി, തൈര്
നാല് ടീസ്പൂൺ ഉള്ളീനീരിലേയ്ക്ക് വെളുത്തുള്ളി നീരും രണ്ട് ടീസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
മുട്ട, സവാള
മുട്ടയുടെ വെള്ളയിലേയ്ക്ക് സവാള നീര് ചോർത്തിളക്കി യോജിപ്പിക്കാം. അത് തലയോട്ടിയിൽ പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
ഒലിവ് എണ്ണ, സവാള, വെളുത്തുള്ളി
സവാള ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് നീര് പിഴിഞ്ഞെടുക്കാം. അതിൽ നിന്നും രണ്ട് ടീസ്പൂണെടുത്ത് വെളുത്തുള്ളി നീരും ഒരു സ്പൂൺ ഒലിവ് എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
ഹെയർ മാസ്ക്
ഒന്നോ രണ്ടോ സവാള തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കാം. അത് ചെറിയ കഷ്ണങ്ങളായി മുറിക്കാം. ഇതിലേയ്ക്ക് വെളുത്തുള്ളി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം. ഇത് മിക്സിയിലിട്ട് അരച്ചെടുക്കാം. ശേഷം തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യാം. അര മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ തലമുടി കൊഴിച്ചിൽ കുറയ്ക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
One thought on “കരുത്തുറ്റ മുടിയിഴകൾക്കുള്ള ഒറ്റമൂലി അടുക്കളയിലുണ്ട്, ഇങ്ങനെ ഉപയോഗിക്കൂ…”
pjhuiolmgpwmnessvqmhflfsinkrxs