ബെംഗളൂരു: ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ളവർ പഠിക്കാനും ജോലിക്കുമായും മറ്റും ചേക്കേറുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ബെംഗളൂരു നഗരം.കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് നിരവധി സംവാദങ്ങളും പ്രശ്നങ്ങളും നഗരത്തിൽ പലപ്പോഴായി ഉണ്ടാകാറുണ്ട്.
ഇപ്പോഴിതാ, വ്യത്യസ്ത ഭാഷകളിൽ സംസാരിക്കുന്ന രണ്ട് യുവതികൾ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളോട് യാത്രാനിരക്ക് ചോദിക്കുന്ന വീഡിയോ ആണ് സമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
ഹിന്ദി സംസാരിക്കുന്ന യുവതിയിൽ നിന്ന് കന്നഡ സംസാരിക്കുന്നവരേക്കാൾ കൂടുതൽ നിരക്ക് ഈടാക്കുന്നത് ഈ വീഡിയോയിൽ വ്യക്തമാണ്.ഒരാൾ ഹിന്ദിയിലും ഒരാൾ കന്നഡയിലും സംസാരിക്കുന്നു.ആദ്യം ഒരേസ്ഥലത്തേക്കുള്ള യാത്രയ്ക്ക് ഹിന്ദി യാത്രക്കാരിയോട് പേ ഡ്രൈവർ പറഞ്ഞു.

എന്നാൽ, അതേ ട്രിപ്പ് കന്നഡ സംസാരിക്കുന്നവരോട് പോകാം എന്നും പറയുന്നു.രണ്ടാമത്തെ ആളോട് ഹിന്ദി സംസാരിക്കുന്ന യുവതി ഇന്ദിരാനഗർ പോകുമോ എന്ന് ചോദിക്കുന്നു.300 രൂപയാണ് അദ്ദേഹം നിരക്ക് പറയുന്നത്.തൊട്ടുപിന്നാലെ അതേസ്ഥലത്തേക്ക് നിരക്ക് ചോദിക്കുന്ന കന്നഡ സംസാരിക്കുന്ന യുവതിയോട് ഇദ്ദേഹം 200 രൂപ നിരക്ക് പറയുന്നു.
മൂന്നാമത്തെ ഡ്രൈവർ ഹിന്ദി സംസാരിക്കുന്ന യുവതിയോട് ട്രിപ്പിന് പോകാനാകില്ലെന്ന് പറയുകയും കന്നഡ സംസാരിക്കുന്നവരെ കൊണ്ടുപോകാൻ സമ്മതിക്കുകയും ചെയ്തു.വീഡിയോ വൈറലായതോടെ നഗരത്തിലെ അന്യായമായ വിലനിർണയത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.