കുറെ നാളുകളായി ഉടൻ എത്തും എന്ന് നാം ഏവരും കാത്തിരുന്ന, ഇവി മോഡലുകളെ മഹീന്ദ്ര & മഹീന്ദ്ര ഒടുവിൽ ഇന്ത്യയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. BE 6e, XEV 9e എന്നീ ഇലക്ട്രിക് എസ്‌യുവികളാണ് സമൂഹ മാധ്യമങ്ങളിലെ ട്രെൻഡ്. രണ്ട് ഇ-എസ്‌യുവികളും മഹീന്ദ്രയ്ക്ക് വളരെ പ്രതീക്ഷ നൽകുന്ന ഉൽപ്പന്നങ്ങളാണ്. ഇതിൽ BE 6e എന്ന മോഡൽ നമ്മുടെ ടാറ്റ കർവ്വ് ഇവിയുമായി നേരിട്ട് മത്സരിക്കും. അളവിന്റെ കാര്യത്തിലായാലും പ്രാരംഭ വിലയിലായാലും, BE 6e എന്നത് കർവ്വ് ഇവി ഇഞ്ചോടിഞ്ചാണ്. ഇരു മോഡലുകളും തമ്മിൽ നമുക്ക് ഒന്ന് മാറ്റുരയ്ക്കാം.
അളവുകൾ:കർവ്വ് ഇവിയും, BE 6e ഇവിയും ക്രെറ്റ സെഗ്‌മെൻ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ ഹ്യുണ്ടായി ക്രെറ്റയുടെയും മറ്റ് കോംപറ്റീറ്റീവ് എസ്‌യുവികളുടെയും അളവുകൾക്ക് സമാനമാണിവയ്ക്ക്. അളവുകളെക്കുറിച്ച് കൃത്യമായി പറയുകയാണെങ്കിൽ, കർവ്വ് ഇവിയ്ക്ക് 4,310mm നീളവും 1,637mm ഉയരവും 1,810mm വീതിയുമായിട്ടാണ് വരുന്നത്. കൂടാതെ 2,560 mm വീൽബേസും, 500 ലിറ്ററിൻ്റെ ബൂട്ട് സ്പേസും ലഭിക്കുന്നു.
താരതമ്യപ്പെടുത്തുമ്പോൾ, BE 6e -ന് 4,371mm നീളവും 1,627mm ഉയരവും 1,907mm വീതിയുമാണ് ലഭിക്കുന്നത്. 2,775 mm വീൽബേസും ഇതിനുണ്ട്. എന്നിരുന്നാലും, താരതമ്യേന ചെറിയ 455 ലിറ്റർ ബൂട്ട് സ്പേസാണ് ഇതിൽ വരുന്നത്. മൊത്തത്തിൽ, BE 6e -ന് ടാറ്റ കർവ്വ് ഇവിയേക്കാൾ കൂടുതൽ വിശാലവും നീളമുള്ളതുമായ വീൽബേസും ലഭിക്കുന്നുണ്ട്.
വില: നിലവിൽ, BE 6e -യുടെ അടിസ്ഥാന വേരിയൻ്റിൻ്റെ വില മഹീന്ദ്ര അടുത്തിടെയാണ് പ്രഖ്യാപിച്ചത്. നിലവിൽ, BE 6e -യുടെ ബേസ് മോഡലിന് 20.05 ലക്ഷം രൂപയാണ് വില വരുന്നത്. മറുവശത്ത്, കർവ്വ് ഇവി 18.57 ലക്ഷം രൂപയ്ക്കും 23.28 ലക്ഷം രൂപയ്ക്കും ഇടയിൽ വിൽപ്പനയ്ക്ക് എത്തുന്നു. രണ്ട് എസ്‌യുവികളുടെയും പ്രാരംഭ വിലയിൽ ഏകദേശം 1.50 ലക്ഷം രൂപയുടെ വ്യത്യാസമുണ്ട് നമുക്ക് മനസിലാക്കാം.
സ്പെസിഫിക്കേഷനുകൾ: രണ്ട് എസ്‌യുവികളുടെയും പവർട്രെയിനിൽ കാര്യമായ വ്യത്യാസമുള്ളതിനാൽ കാര്യങ്ങൾ വളരെ ഇന്ററെസ്റ്റിംഗാണ്. കർവ്വ് ഇവി 45 kWh & 55 kWh എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഇവയിൽ, 45 kWh ബാറ്ററി പായ്ക്ക് 148 bhp പവറും 215 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകൾക്കൊപ്പം 502 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നു.
മറുവശത്ത്, 55 kWh ബാറ്ററി പായ്ക്കുകൾക്ക് 165 bhp പവറും 215 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകൾ 585 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും അവകാശപ്പെടുന്നു. വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച്, ടാറ്റ കർവ്വ് ഇവിയ്ക്ക് ഏകദേശം 8.0 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
കർവ്വ് ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ, BE 6e -ക്ക് വലിയ ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ലഭിക്കുന്നു. ഇതിൽ 59 kWh & 79 kWh യൂണിറ്റുകളാണ് വരുന്നത്. 59 kWh ബാറ്ററി പാക്കിന്, 221 bhp പവറും 380 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകൾ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു! ഈ ബാറ്ററി പാക്കിൻ്റെ റേഞ്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ യഥാർത്ഥത്തിൽ 400 കിലോമീറ്ററിലധികം റേഞ്ച് നമുക്ക് പ്രതീക്ഷിക്കാം.
79 kWh -ൻ്റെ വലിയ ബാറ്ററി പായ്ക്ക് മോഡൽ 282 bhp പവറും 380 Nm ഉത്പാദിപ്പിക്കുന്ന ശക്തമായ മോട്ടോറുകളും ഇതിന് ലഭിക്കുന്നു. മികച്ച 680 കിലോമീറ്റർ സെഗ്‌മെൻ്റിൻ്റെ വളരെ ആകർഷകമായ ഡ്രൈവിംഗ് റേഞ്ചും ലഭിക്കുന്നു. ശക്തമായ ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ച്, BE 6e -യ്ക്ക് നിശ്ചലാവസ്ഥയിൽ നിന്ന് വെറും 6.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും എന്നതും ശ്രദ്ധേയമാണ്.
