
ഒന്നാം സ്ഥാനം ജിയോ കയ്യടക്കി, പിടിച്ചുനിൽക്കാനാകുന്നില്ല, പൂട്ടിക്കെട്ടുമോ ഇന്ത്യയിലെ മൂന്നാമത്തെ ടെലികോം കമ്പനി
കൊച്ചി: ക്രമീകരിച്ച മൊത്തം വരുമാനത്തിന് (എ.ജി.ആർ) മേൽ ചുമത്തിയ പിഴയും പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ കമ്പനികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതോടെ രാജ്യത്തെ ടെലികോം മേഖല വീണ്ടും കലുഷിതമാകുന്നു. പരാതി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കമ്പനികളുടെ നടപടി ശരികേടാണെന്നും ജസ്‌റ്റീസുമാരായ ജെ.ബി പാർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം…