ജോലി തെറിച്ചാലും പ്രവാസികൾക്ക് പ്രശ്നമില്ല; കൈനിറയെ പണം സമ്പാദിക്കാം, ദുബായിൽ ഹിറ്റായി പുതിയ ട്രൻഡ്…
ദുബായ്: പ്രവാസ ലോകത്ത് എത്തുന്നവർ അടുത്തകാലത്തായി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ, അത് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നതായിരിക്കാം. സ്വദേശിവത്കരണം ഉൾപ്പടെ കർശനമാക്കുന്നതോടെ ഒട്ടേറെ പ്രവാസികൾക്കാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. എന്നാൽ ഇതിനെയൊക്കെ മറികടക്കുന്ന രീതിയിലാണ് ദുബായിൽ പുതിയ ട്രെൻഡ് ഉയർന്നുവരുന്നത്. ദുബായിലെ പ്രവാസികൾ അടക്കമുള്ള യുവാക്കൾ ഇപ്പോൾ അധിക വരുമാനത്തിന് വേണ്ടി എയർബിഎൻബിയെ ആശ്രയിക്കുകയാണ്. ചെറിയ അപ്പാർട്ടുമെന്റുകൾ ദീർഘനാളത്തേക്ക് പാട്ടത്തിനെടുത്ത് ഹോളിഡേ ഹോംസ് എന്ന രീതിയിലാണ് ഇവരുടെ പുതിയ ബിസിനസ്. ചിലർ ദുബായിൽ…