
മുന്‍ധാരണകളെല്ലാം തെറ്റ് , ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ മാംസം ഇത്; പട്ടികയില്‍ പച്ചക്കറിയ്ക്കും മുന്നില്‍
പോഷകഗുണമുള്ളതിനാല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാനാണ് വിദഗ്ധര്‍ സാധാരണ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഈ ധാരണകളെ അപ്പാടെ തകിടം മറിച്ചുകൊണ്ട് ഒരു പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. പച്ചക്കറികളേക്കാള്‍ ആരോഗ്യകരമെന്ന് വിലയിരുത്തപ്പെട്ട ഒരു മൃഗ ഉല്‍പ്പന്നമുണ്ട്. പന്നിമാംസമാണ് ഇത്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 100 ഭക്ഷണങ്ങളുടെ പട്ടികയില്‍, കൊഴുപ്പ്‌ചേര്‍ന്ന പന്നിമാംസം പോഷക മൂല്യത്തില്‍ എട്ടാം സ്ഥാനത്താണ്. 100-ല്‍ 73 പോഷക സ്‌കോര്‍ ഉള്ളതിനാല്‍, ഇത് കടല, ചുവന്ന കാബേജ്, തക്കാളി, അയല, ചീര, ഓറഞ്ച്, മധുരക്കിഴങ്ങ് എന്നിവയുള്‍പ്പെടെ മറ്റ് 92 ഭക്ഷണങ്ങളേക്കാള്‍…