memalayaliofficial@gmail.com

സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ബാധകം; ഉത്തരവിട്ടത് ഗതാഗത വകുപ്പ് കമ്മീഷണർ; ബസുകളുടെ ഫിറ്റ്നസിൽ പുനഃപരിശോധന

വിനോദ സഞ്ചാര കാലമായതിനാൽ എല്ലാ സ്കൂൾ ബസുകളും വീണ്ടും ഫിറ്റ്നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂൾ ബസുകളും വീണ്ടും ഫിറ്റ്നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ. വിനോദ സഞ്ചാര കാലമായതിനാൽ എല്ലാ സ്കൂളുകളിൽ നിന്നും യാത്ര പോകുന്നതിനാലാണ് തീരുമാനം.ഒരാഴ്ചക്കുള്ളിൽ എല്ലാ സ്‌കൂൾ ബസുകളും മോട്ടോർ വാഹന വകുപ്പ് മുൻപാകെ ഹാജരാക്കി സ്കൂ‌ൾ മാനേജ്‌മെൻറുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ഗതാഗത വകുപ്പ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്.

Read More

മഹീന്ദ്രക്കെതിരെ കോടതി കയറി ഇൻഡിഗോ; തർക്കം ഇലക്ട്രിക് കാറിൻ്റെ പേരിനെച്ചൊല്ലി

ബൗദ്ധിക സ്വത്ത് അവകാശത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകാന്‍ വഴിവയ്ക്കുകയാണ് പുതിയ കേസ്‌ ഇലക്ട്രിക് വാഹന ശ്രേണിയില്‍ പുതിയ മോഡലുകളുമായി അതിവേഗം വിപണിയില്‍ ശക്തമാകുകയാണ് പ്രമുഖ കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര. 2025 ഫെബ്രുവരിയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ക്ക് ബി.ഇ 6ഇ (BE 6E) എന്ന് പേരിട്ടതായി അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു. പേരിടലിനു പിന്നാലെ മഹീന്ദ്രയെ വെട്ടിലാക്കിയിരിക്കുകയാണ് പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ. 6 ഇ എന്ന് പേരിനൊപ്പം ചേര്‍ത്തതാണ് ഇന്‍ഡിഗോയെ ചൊടിപ്പിച്ചത്. ഇന്‍ഡിഗോ വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നത് 6ഇ…

Read More

ദുബായിലെ പുതിയ വിസ നിയമങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് കുരുക്കാകുമോ?

ദുബായിലെ പുതിയ വിസ നിയമങ്ങള്‍ ഇന്ത്യക്കാരായ യാത്രക്കാരില്‍ ആശങ്കയുണ്ടാക്കുന്നു. കുടുംബവുമൊന്നിച്ച് ദുബായില്‍ താമസിക്കാന്‍ പദ്ധതിയിടുന്നവര്‍ക്കാണ് കൂടുതല്‍ ആശങ്കയ്ക്ക് ഉണ്ടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസ അപേക്ഷ പ്രക്രിയയില്‍ യാത്രക്കാര്‍ ഇപ്പോള്‍ അവരുടെ താമസസ്ഥലത്തെ വാടക കരാര്‍, എമിറേറ്റ്‌സ് ഐഡി, റെസിഡന്‍സ് വിസയുടെ പകര്‍പ്പ്, ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ എന്നിവയെല്ലാം നല്‍കണം. ഡിസംബര്‍ എട്ട് മുതല്‍ ജനുവരി 14 വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കാനിരിക്കെയാണ് ഈ മാറ്റങ്ങള്‍. ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ ഏറെ പ്രിയപ്പെട്ട പരിപാടിയാണിത്.എല്ലാ ഇന്ത്യന്‍ വിനോദസഞ്ചാരികളും ഹോട്ടല്‍…

Read More

കന്നഡ സംസാരിച്ചാൽ ഒരു നിരക്ക്, ഇല്ലെങ്കിൽ അധിക നിരക്ക്; വൈറലായി ബെംഗളൂരുവിലെ ഓട്ടോ വിവേചനം.!!

ബെംഗളൂരു: ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ളവർ പഠിക്കാനും ജോലിക്കുമായും മറ്റും ചേക്കേറുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ബെംഗളൂരു നഗരം.കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് നിരവധി സംവാദങ്ങളും പ്രശ്നങ്ങളും നഗരത്തിൽ പലപ്പോഴായി ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ, വ്യത്യസ്ത ഭാഷകളിൽ സംസാരിക്കുന്ന രണ്ട് യുവതികൾ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളോട് യാത്രാനിരക്ക് ചോദിക്കുന്ന വീഡിയോ ആണ് സമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഹിന്ദി സംസാരിക്കുന്ന യുവതിയിൽ നിന്ന് കന്നഡ സംസാരിക്കുന്നവരേക്കാൾ കൂടുതൽ നിരക്ക് ഈടാക്കുന്നത് ഈ വീഡിയോയിൽ വ്യക്തമാണ്.ഒരാൾ ഹിന്ദിയിലും ഒരാൾ കന്നഡയിലും…

Read More

ലിറ്ററിന് 15 രൂപക്ക് പെട്രോള്‍ കൊടുക്കാന്‍ കഴിയുമെന്നത് നിധിന്‍ ഗഡ്ക്കരിയുടെ തള്ളോ? ഇത്രയും വിലകുറഞ്ഞ് ഇന്ധനം കൊടുക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? സംഘി ഫലിതമെന്ന് വിമര്‍ശിക്കുന്നവര്‍ ഇത് മനസ്സിലാക്കണം; ഇന്ത്യയുടെ തലവര തിരുത്താന്‍ കഴിയുന്ന എണ്ണ വരുന്നുണ്ട്..

മോദി സര്‍ക്കാറിലെ ഏറ്റവും കഴിവുള്ള, ദീര്‍ഘവീക്ഷണമുള്ള മന്ത്രിമാരില്‍ ഒരാളാണ് നിധിന്‍ ഗഡ്ക്കരിയെന്ന ഉപരിതല ഗതാഗത, പെട്രോളിയം വകുപ്പ് മന്ത്രി അറിയപ്പെടുന്നത്്. ഇന്ത്യയെ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പെട്രോളിലേക്ക് മാറ്റുക, അതിവേഗ ഹൈവേ വികസനം സാധ്യമാക്കുക എന്നിവയൊക്കെ, മഹാരാഷ്ട്രയിലെ നാഗ്പ്പൂരില്‍ നിന്നുള്ള ഈ നേതാവിന്റെ സ്വപ്നങ്ങളാണ്. ‘ദ മാന്‍ ഓഫ്് വിഷന്‍സ്’ എന്നാണ് ഇന്ത്യാ ടുഡെ ഒരിക്കല്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഒരു വേള നരേന്ദ്രമോദിക്ക് പകരമായി, ഗഡ്ക്കരിയെ പ്രധാനമന്ത്രിയാക്കണം എന്നുവരെ ബിസിനസ് ലോകത്തുനിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പക്ഷേ, കഴിഞ്ഞ…

Read More

ഒരു കാലത്ത് ലക്ഷ്വറിയുടെ അടയാളം… ഇന്ന് ഒരു വിലയും ഇല്ല!

1980-90 കാലഘട്ടങ്ങളിലെ ആളുകള്‍ക്ക് പ്രത്യേകിച്ച് യാത്രയൊക്കെ ചെയ്തിരുന്നവര്‍ക്ക് ഹോട്ടലുകളിലെ ബാത്ത്‌റൂമിലൊക്കെ വച്ചിരുന്ന ഫോണുകളെ കുറിച്ച് അറിയാന്‍ സാധിക്കും. അക്കാലങ്ങളിലെല്ലാം പഞ്ചനക്ഷത്ര ഹോട്ടലിലും മറ്റും താമസിക്കുന്നവര്‍ക്ക് മുറിയില്‍ ഫോണുളളത് വലിയ ആഢംബരത്തിന്റെ ഭാഗവുമായിരുന്നു. അതിനേക്കാള്‍ വലിയ ലക്ഷ്വറിയുടെ ഭാഗമായിരുന്നു ബാത്ത്റൂമില്‍ ഫോണ്‍ സ്ഥാപിച്ചിരുന്നത്. ബാത്ത് ടബ്ബുകള്‍ക്ക് മുകളിലുണ്ടായിരുന്ന ടെലിവിഷനും അതിനൊപ്പം ഉണ്ടായിരുന്ന ബാത്ത്‌റൂം ഫോണുകളും ആഢംബരത്തിന്റെ പര്യായമായിരുന്നു ഒരുകാലത്ത്. ബാത്ത്‌റൂമില്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒരിക്കലും നല്ല കാര്യമല്ലെങ്കിലും അക്കാലത്ത് അത് ജനപ്രിയമായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ വന്നതോടുകൂടി കളി…

Read More

ബോർഡിങ് പാസ് നല്‍കിയ യാത്രക്കാരനെ കൂട്ടാതെ എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നു

ബോർഡിങ് പാസ് നല്‍കിയ യാത്രക്കാരനെ കൂട്ടാതെ മസ്കത്തിൽനിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നു. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോട് കാണിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റത്തിന് ഇരയായത് കണ്ണൂര്‍‌ മുഴപ്പിലങ്ങാട് സ്വദേശിയാണ്. നവംബര്‍ 29ന് ഉച്ചക്ക് 12.30ന് കണ്ണൂരിലേക്കുള്ള വിമാനത്തിന് ടിക്കറ്റെടുത്തത് പ്രകാരം കൃത്യസമയത്തിന് മുമ്പുതന്നെ മത്രയില്‍നിന്ന് മസ്കത്ത് വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബോർഡിങ് പാസ് നല്‍കിയ ശേഷം നിശ്ചിത സമയത്തിലും അരമണിക്കൂര്‍‌ കഴിഞ്ഞേ വിമാനം പുറപ്പെടുകയുള്ളൂ എന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് പ്രാഥമിക കാര്യങ്ങള്‍ക്കും മറ്റുമായി ലോഞ്ചിനകത്ത് തന്നെയുള്ള പ്രാർഥനാ…

Read More

57-ാം വയസിലും 18-കാരനാണെന്നാ വിചാരം! ഹിമാലയന്‍ പറപ്പിക്കുന്ന മലയാളികള്‍ക്കും തമിഴര്‍ക്കും പ്രിയപ്പെട്ട നടന്‍

ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി ഒരു കാലത്ത് മലയാളി യുവത്വത്തിന്റെ പ്രതീകമായി മാറിയ നടനാണ് റഹ്‌മാന്‍. മലയാളത്തിലെ വിഖ്യാത ചലച്ചിത്രകാരനായ പത്മരാജന്റെ കണ്ടെത്തലായ റഹ്‌മാന്‍ അക്കാലത്ത് മലയാളത്തിലെ സെന്‍സേഷന്‍ ആയിരുന്നു. 1980-കളില്‍ മലയാളത്തിലെ ജനപ്രിയ നടന്‍മാരില്‍ ഒരാളായ റഹ്‌മാന്‍ പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും കുടിയേറുകയായിരുന്നു. മലയാളത്തില്‍ ഇന്ന് മോഹന്‍ലാലും മമ്മൂട്ടിയും അണിയുന്ന സ്റ്റാര്‍ഡത്തിലെത്തുമെന്ന് പ്രതീക്ഷിച്ച നടന്‍ പിന്‍കാലത്ത് സോളോ ഹിറ്റടിക്കാന്‍ പ്രായസപ്പെടുകയും സഹനട വേഷങ്ങളില്‍ ഒതുങ്ങിപ്പോകുകയുമായിരുന്നു. അടുത്ത കാലത്ത് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിന്റെ…

Read More

മണിക്കൂറുകൾ കൊണ്ട് 35,860 കോടി രൂപ സമ്പാദിച്ച് അംബാനി; പാകിസ്താനിലെ 10 അതിസമ്പന്നരുടെ ആകെ ആസ്തിയേക്കാൾ മൂന്നിരട്ടി സ്വത്ത്

മുംബൈ; നീയെന്താ അംബാനിയാണെന്നാണോ വിചാരം? നമ്മുടെ നാട്ടിൽ ഒരാൾ കാശ് പരിധിക്കപ്പുറം ചെലവാക്കിയാൽ ആളുകൾ ചോദിക്കുന്ന ചോദ്യമാണിത്. രാജ്യത്തെ ഏറ്റവും വലിയ പണക്കാരൻ എന്ന കിരീടം മുകേഷ് അംബാനിയെന്ന വ്യവസായി അണിയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഓരോദിനവും സമ്പത്ത് കുമിഞ്ഞുകൂടുന്ന മാജിക്കാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 10,160 കോടി യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇപ്പോഴിതാ ലോകത്തെ അമ്പരപ്പിച്ച് അദ്ദേഹത്തിന്റെ ആസ്തിയിൽ ഗംഭീര വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. വെറും 120 മണിക്കൂറിൽ 35,860 കോടി രൂപയുടെ ആസ്തി വർധനയാണ് മുകേഷ്…

Read More

ടാറ്റയുടെ താജ് ഹോട്ടലില്‍ ഒരു നേരം ഭക്ഷണം കഴിക്കാനുള്ള ചെലവ് അറിയാമോ? ആഡംബരം കവിഞ്ഞൊഴുകുന്ന ഡൈനിംഗ്

Ratan Tata: ഇന്ത്യയുടെ താജ് ഹോട്ടല്‍സ് ആഗോള പ്രസിദ്ധമാണ്. വിദേശികള്‍ മുതല്‍ ഇന്ത്യയില്‍ ആദ്യം അന്വേഷിക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നു കൂടിയാണ് മുംബൈയിലെ താജ് ഹോ്ട്ടല്‍. സാധാരണക്കാര്‍ക്കു വേണ്ടി ജീവിച്ച സാക്ഷാല്‍ രത്തന്‍ ടാറ്റ തന്നെതാണ് താജിന്റെ പ്രശസ്തിക്കും പിന്നില്‍. ടാറ്റ സംരംഭം ആയിരുന്നിട്ടു കൂടി താജ് ഹോ്ട്ടല്‍ ഇന്നും പലര്‍ക്കും അപ്രാപ്യമാണ്. ഇതിനു കാരണം താജ് ഹോട്ടലിന്റെ സ്റ്റാന്‍ഡേര്‍ഡ് തന്നെ. മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താജ് ഹോട്ടല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലുകളില്‍ ഒന്നാണ്….

Read More