പെട്രോൾ കാശ് ലാഭമാണ് പക്ഷേ മെയിൻ്റെനൻസോ; ഇവികളുടെ പീരിയോഡിക്കൽ സർവീസ് നോക്കിയാലോ

ICE എഞ്ചിൻ വാഹനങ്ങളേക്കാൾ ഇപ്പോൾ ലാഭകരമെന്ന് പറയുന്നത് ഇലക്ട്രിക് വാഹനങ്ങളാണല്ലോ. എന്നാൽ പെട്രോൾ,ഡീസൽ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വാഹനങ്ങളുടെ സർവീസിൻ്റെ ചിലവ് ഏതുവിധമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പല കണക്കുകളും സൂചിപ്പിക്കുന്നത് ഇലക്ട്രിക് വാഹനങ്ങൾ പരിപാലിക്കാൻ വളരെ എളുപ്പമാണ് എന്നതാണ്. ഇലക്ട്രിക് കാറുകള്‍ നഗരയാത്രകള്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിങ്ങള്‍ ഇടക്കിടക്ക് ദൂരയാത്രകള്‍ പോകുകയോ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവരോ ആണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു ഇവി വാങ്ങിയിടുന്നത് അത്ര ബുദ്ധിയല്ലെന്ന് വേണം പറയാന്‍.

വീട്, ഓഫീസ് എന്നിങ്ങനെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മാത്രമായി ഒരു ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നുവെങ്കില്‍ വലിയ പ്രശ്‌നമില്ല. എന്നാല്‍ നഗര പരിധി വിട്ട് പോകുമ്പോള്‍ റേഞ്ച് ഉത്കണ്ഠ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ഇലക്ട്രിക് കാറുകളുടെ പുനര്‍വില്‍പ്പനയാണ് അടുത്ത പ്രശ്‌നം. യൂസ്ഡ് കാര്‍ വിപണിയില്‍ ഇവികളുടെ കൃത്യമായ മതിപ്പ് വില ആര്‍ക്കും തീര്‍ച്ചയില്ല. ഇവികള്‍ വ്യാപകമായി വരുന്ന സമയമായതിനാല്‍ തന്നെ ആരും ധൈര്യത്തോടെ സെക്കന്‍ഡ് ഹാന്‍ഡ് ഇവികള്‍ വാങ്ങാന്‍ മുന്നോട്ട് വരില്ലെന്ന പ്രശ്‌നമുണ്ട്.

എഞ്ചിൻ ഓയിലും ഫീൽട്ടറും ഒന്നും ആവശ്യമില്ലെങ്കിലും ഇലക്ട്രിക് വാഹനങ്ങൾക്ക് പീരിയോഡിക്കൽ സർവീസുകളിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. പ്രത്യേകിച്ച് ബ്രേക്ക് പാഡുകൾ, ബ്രേക്ക് ഫ്ലൂയിഡ് എന്നിവയെല്ലാം മാറ്റേണ്ടതായിട്ടുണ്ട്. അതോടൊപ്പം തന്നെ വാഹനത്തിൻ്റെ ടയറുകളുടെ കാര്യത്തിലും ശ്രദ്ധിക്കണം.ഇലക്ട്രിക് കാറുകള്‍ അടക്കം ഇവികള്‍ പല കാരണങ്ങള്‍ കൊണ്ടും മികച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മലിനീകരണം കുറക്കുന്ന ഈ നിശബ്ദ വാഹനങ്ങള്‍ക്ക് തീര്‍ച്ചയായും ‘പരമ്പരാഗത’ വാഹനങ്ങളുടെ പകരക്കാരാകാന്‍ പറ്റും. പ്രധാനമായും ചാർജിങ്ങാണ് ശ്രദ്ധിക്കേണ്ടത്.നിങ്ങളുടെ ഇലക്ട്രിക് വാഹനവുമായി ഒരു നീണ്ട യാത്ര പോവുകയാണെങ്കിൽ കാർ ചാർജ് ചെയ്യാനാവുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യേണ്ടതും അത്യാവശ്യമാണ്. ചാർജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത അന്വേഷിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്.

സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും. ദീർഘദൂര യാത്രകളിൽ പെട്ടെന്നുള്ള ടോപ്പ്-അപ്പുകൾക്കായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തോ പ്രധാന ഹൈവേകളിലോ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നോക്കുന്നതാവും ഉചിതം.

ഒരു ഹോം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഇലക്ട്രിക് വാഹന ഉടമകൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണ്. വീട്ടിൽ ഒരു പ്രത്യേക ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതു വഴി നിങ്ങൾക്ക് ഒറ്റരാത്രികൊണ്ട് വാഹനം എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. എല്ലാ ദിവസവും രാവിലെ ഫുൾ-ചാർജിൽ വാഹനം എടുക്കാനും ഇതിലൂടെ സാധിക്കും. പബ്ലിക് ചാർജിംഗ് ഒഴിവാക്കുവാനും അതിലൂടെ നിങ്ങൾക്ക് സമയ ലാഭവും ഹോം ചാർജിംഗ് നേടിത്തരുന്നു.

സമയത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് പലപ്പോഴും വ്യത്യാസപ്പെടുമെന്ന കാര്യം പലർക്കും അറിവില്ലാത്ത ഒന്നാണ്. നിങ്ങളുടെ ഇവി ചാർജ് ചെയ്യുന്നതിനായുള്ള പണം ലാഭിക്കാൻ, വൈദ്യുതി നിരക്ക് സാധാരണയിലും കുറവുള്ളതും തിരക്കില്ലാത്തതുമായ സമയം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാം. പല കമ്പനികളും ഈ സമയങ്ങളിൽ പ്രത്യേക താരിഫുകളോ കിഴിവുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇലക്ട്രിക് വാഹന ഉടമകൾക്ക് തങ്ങളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.

One thought on “പെട്രോൾ കാശ് ലാഭമാണ് പക്ഷേ മെയിൻ്റെനൻസോ; ഇവികളുടെ പീരിയോഡിക്കൽ സർവീസ് നോക്കിയാലോ

Leave a Reply

Your email address will not be published. Required fields are marked *