കീവ് : ബ്രസൽസിൽ അടുത്തയാഴ്ച നടക്കുന്ന നാറ്റോ യോഗത്തിൽ പങ്കെടുക്കാൻ തങ്ങളെയും ക്ഷണിക്കണമെന്ന് ഉക്രെയ്ൻ. ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയാണ് ഈ ആവശ്യം ഉന്നയിച്ചത്.
യുദ്ധം അവസാനിക്കുന്നതുവരെ സഖ്യത്തിൽ ചേരാൻ കഴിയില്ലെന്ന് ഉക്രെയ്ൻ പറയുന്നു. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഒരു ക്ഷണം നൽകുന്നതിലൂടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഉക്രെയ്ന്റെ നാറ്റോ അംഗത്വം തടയുക എന്നതിന് തിരിച്ചടി നൽകാനാവുമെന്ന് കീവ് കരുതുന്നു.ഇത്തരത്തിലൊരു ക്ഷണം യുദ്ധം വർദ്ധിപ്പിക്കുമെന്ന് കരുതേണ്ടതില്ലെന്നും സിബിഹ നാറ്റോ പ്രതിനിധികളോട് കത്തിൽ പറഞ്ഞു.
