21 ദിവസം കൊണ്ട് 7 കിലോ കുറച്ചു, അരക്കെട്ട് 2 ഇഞ്ച് കുറഞ്ഞു; സഹായിച്ചത് ഈ എഐ ഡയറ്റ്…!!

ക്രാഷ് ഡയറ്റ് ഇല്ലാതയെും മണിക്കൂറുകളോളം ജിമ്മിൽ കാർഡിയോ ചെയ്യാതെയും വെറും 21 ദിവസത്തിനുള്ളിൽ 7 കിലോയും അരക്കെട്ട് 2 ഇഞ്ചും കുറഞ്ഞുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല

തിരക്കേറിയ ജീവിതത്തിനിടയിൽ ശരീര ഭാരം നിലനിർത്താൻ അനുയോജ്യമായതും ഫലപ്രദവുമായ ഒരു ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. ശരീര ഭാരം കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് ആശയക്കുഴപ്പമുണ്ടാക്കുന്ന നിരവധി പോഷകാഹാര ഉപദേശങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാനാകും. അവ പിന്തുടരുന്നത് അത്ര നല്ലതായിരിക്കില്ല.

ന്യൂട്രീഷ്യനിസ്റ്റും വെയ്റ്റ്‌ലോസ് വിദഗ്ധയുമായ റിച്ച ഗംഗാനി, എഐ ഡയറ്റ് പിന്തുടർന്ന് വെറും 21 ദിവസത്തിനുള്ളിൽ 7 കിലോ ഭാരം കുറയ്ക്കുകയും അരക്കെട്ടിന്റെ അളവ് 2 ഇഞ്ച് കുറയ്ക്കുകയും ചെയ്തുവെന്ന് അവകാശപ്പെട്ടു. എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഈ ഡയറ്റ് മികച്ച ഭക്ഷണ തിരഞ്ഞെടുപ്പുകൾ നടത്താനും സ്ഥിരത നിലനിർത്താനും തന്നെ സഹായിച്ചുവെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ പറഞ്ഞു.

“ക്രാഷ് ഡയറ്റ് ഇല്ലാതയെും മണിക്കൂറുകളോളം ജിമ്മിൽ കാർഡിയോ ചെയ്യാതെയും ജീവിതശൈലിയിൽ ലളിതമായ മാറ്റങ്ങൾ വരുത്തി വെറും 21 ദിവസത്തിനുള്ളിൽ 7 കിലോയും അരക്കെട്ട് 2 ഇഞ്ചും കുറഞ്ഞുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങളിൽ പലരും ഇതേ പ്രശ്‌നത്തിൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് എനിക്കറിയാം,” റിച്ച പറയുന്നു. “18-10-8-4-1 എന്ന രീതി ഉപയോഗിച്ചാണ് 21 ദിവസത്തിനുള്ളിൽ 7 കിലോ കുറച്ചത്. നിങ്ങൾക്കും ചെയ്യാവുന്നതാണ്,” അവർ അഭിപ്രായപ്പെട്ടു.

18 മണിക്കൂർ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്: റിച്ച രാവിലെ 11 മുതൽ വൈകുന്നേരം 5/6 വരെ മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ.

പ്രതിദിനം 10,000 ചുവടുകൾ: ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. എല്ലാ ദിവസവും മുടങ്ങാതെ നടന്നു.

8 മണിക്കൂർ ഉറക്കം: നിങ്ങൾ വിശ്രമിക്കുമ്പോൾ നിങ്ങളുടെ ശരീരം കൊഴുപ്പ് കത്തിക്കുന്നു. അതിനാൽ, നല്ല ഉറക്കം നേടുക.

4 ലിറ്റർ വെള്ളം: വയറു വീർക്കുന്നത് തടയാനും ചർമ്മത്തിന്റെ തിളക്കം കൂട്ടാനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ചായകൾ ഉൾപ്പെടെ പ്രതിദിനം 4 ലിറ്റർ വെള്ളം കുടിക്കുക.

ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 1 ഗ്രാം പ്രോട്ടീൻ: പേശികളെ സംരക്ഷിക്കുന്നതിന് സഹായിക്കും.

കൊഴുപ്പോടെ ദിവസം ആരംഭിക്കുക: കൊഴുപ്പ് കത്തിച്ചുകളയാൻ തുടങ്ങുന്നതിനായി എല്ലാ ദിവസവും രാവിലെ 1 ടീസ്പൂൺ എംസിടി ഓയിലും വെറും വയറ്റിൽ ആന്റി-ഇൻഫ്ലമേറ്ററി ഐസ് ക്യൂബുകളും കഴിച്ചു.

ഈ ഡയറ്റ് പിന്തുടർന്നതോടെ ശരീരഭാരം കുറയുക മാത്രമല്ല, എന്റെ ചർമ്മം തിളങ്ങാൻ തുടങ്ങി, ഊർജം കൂടുതലായി. ഈ രീതി കൊഴുപ്പ് കുറയ്ക്കുന്നതിന് മാത്രമല്ല, വീക്കം സുഖപ്പെടുത്തുന്നതിനും ഹോർമോണുകൾ ബാലൻസ് ചെയ്യുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിച്ചുവെന്ന് റിച്ച പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Leave a Reply

Your email address will not be published. Required fields are marked *